പിണറായി ഭരണം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യം -മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ പിണറായി വിജയൻ ഭരണം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യമായിരിക്കയാണ് . മുഖ്യമന്ത്രി പിണറായിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ നിന്നും അല്‍ ഖ്വായ്ദ ഭീകരര്‍ പിടിയിലായ സംഭവത്തിലാണ് മുഖ്യമന്ത്രിക്ക് എതിരെ വി.മുരളീധരന്‍ എത്തിയത് . ട്വിറ്ററിലൂടെയാണ് അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്.സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള കേരളം ഭീകരര്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും സുരക്ഷിതവും സ്വര്‍ഗ തുല്യവുമാണ്. ധിക്കാരിയും നിരുത്തരവാദിയുമായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വായടച്ച് ഇരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സ്വന്തം നാട്ടിലുള്ള ഭീകരരെയും സംരക്ഷിക്കാനുള്ള തിരക്കിലാണല്ലോ എന്നും മുരളീധരന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ നിന്നും മൂന്ന് അല്‍ ഖ്വായ്ദ ഭീകരരെയാണ് ദേശീയ സുരക്ഷ ഏജന്‍സി ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും പിടികൂടിയത് എറണാകുളം പെരുമ്പാവൂരില്‍ നിന്നുമാണെന്നാണ് സൂചന. പാകിസ്താനില്‍ നിന്നും പരിശീലനം നേടിയവരാണ് മൂന്നു പേരും. ഇവരില്‍ നിന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും പിടിച്ചെടുത്തിരുന്നു.

Top