തീവ്രവാദികൾ പാക് ബന്ധമുള്ളവർ!. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു..

കൊച്ചി:കേരളത്തിൽ പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം . കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ഈ ഭീകരർ ലക്ഷ്യമിട്ടു. പിടിയിലായ അല്‍ ഖൈ്വയ്ദ ഭീകരരുടെ തലവന്‍ കളമശ്ശേരി പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദ് ഹസനെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ദീപാവലിയോട് അടത്ത് സ്‌ഫോടനം നടത്താനാണ് പിടിയിലായ ഭീകരര്‍ പദ്ധതിയിട്ടതെന്നും സൂചന.

പാക്കിസ്ഥാനില്‍ നിന്നുള്ള സന്ദേശം ലഭിച്ചാല്‍ ഉടന്‍ നാല് നഗരങ്ങളിലും ഒരേ സമയം ഭീകരാക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രധാനപ്പെട്ട നഗരങ്ങളില്‍ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ദല്‍ഹിയിലും മുംബൈയിലും തിരക്കേറിയ സ്ഥലങ്ങളിലും കേരളത്തിലും കര്‍ണ്ണാടകയിലും സൈനിക കേന്ദ്രങ്ങളേയുമാണ് ഭീകരര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്.

സ്ഫോടനം എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ച് പാക്കിസ്ഥാനില്‍ നിന്നുള്ള അല്‍ഖ്വയ്ദ ഭീകരര്‍ പരിശീലനം നല്‍കിയിരുന്നു. സമൂഹ മാധ്യമം വഴിയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നത്. ഇത് കൂടാതെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശിക തലത്തില്‍ ധനസമാഹരണം നടത്താനും പദ്ധതിയിട്ടിരുന്നു. ഇതിനായി ദല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കേയാണ് ഭീകരര്‍ പിടിയിലാവുന്നത്.

പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എൻഐഎ ഒരാഴ്ചയായി കേരളത്തിൽ വലവിരിച്ചത്. ഇതിൽ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേർക്കു വേണ്ടി തിരച്ചിൽ ഊർജിതം.അറസ്റ്റിലായ 3 പേരും ബംഗാൾ അതിർത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിൻ ലാദൻ രൂപം കൊടുത്ത അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

ഇതിനു പുറമേ സാധാരണ ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചന.അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബർ 9നു രാത്രി തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തിൽ ആദ്യമായി അൽ ഖായിദയുടെ പേരു കേട്ടത്.

ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിന്റെ ‘കമാൻഡർ’ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തൽ. എന്നാൽ എൻഐഎ രൂപീകരിക്കും മുൻപു നടന്ന ഈ കുറ്റകൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അൽഖായിദ ബന്ധത്തിനു തെളിവുകൾ കണ്ടെത്താനായില്ല.

പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടനം, വാഗമൺ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തിൽ അറസ്റ്റുണ്ടാകുന്നത്.ഭീകരസംഘടനാ ബന്ധമുള്ളവർ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗർ സ്വദേശി മല്ലരാജ റെഡ്‌ഡിയും സംഘവും 2007 ഡിസംബർ 7 ന് അങ്കമാലിയിൽ പിടിക്കപ്പെട്ടിരുന്നു.

അടുത്ത ദിവസങ്ങളില്‍ ആക്രമണത്തിനായുള്ള സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കൈമാറാന്‍ ഇരിക്കവേയാണ് നാലുപേരും പിടിയിലായിരിക്കുന്നത്. ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുക്കള്‍ ദല്‍ഹിയിലോ, ജമ്മു കശ്മീരിലോ എത്തിച്ച് ഇവര്‍ക്ക് കൈമാറാനായിരുന്നു പദ്ധതി. എന്‍ഐഎ അതീവ രഹസ്യമായി രാജ്യത്തെ 11 സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്. ഇതില്‍ ആറ് പേര്‍ ബംഗാള്‍ മുര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേര്‍ എറണാകുളത്തു നിന്നുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

Top