അൽഖ്വയ്ദ ബന്ധം ആരോപിച്ച്​ പിടികൂടിയ ആളുടെ വീട്ടിൽ രഹസ്യഅറ!!​ സെപ്റ്റിക് ടാങ്കിന് എടുത്ത കുഴിയെന്ന് ഭാര്യ

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയവരുടെ വീടിന് സമീപം രഹസ്യഅറ കണ്ടെത്തിയതായി പൊലീസ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് പിടികൂടിയ അബുസൂഫിയാന്റെ വീടിന് സമീപത്ത് നിന്നാണ് രഹസ്യ ചേമ്പര്‍ കണ്ടെത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡില്‍ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു ബള്‍ബ് ബോര്‍ഡും കണ്ടെത്തിയിരുന്നു.

ഇത്​ രഹസ്യഅറ അല്ലെന്നും ശുചിമുറിക്കായി നിർമ്മിച്ച സെപ്​റ്റിക്​ ടാങ്ക്​ ആണെന്നും സഫിയാ​ൻെറ ഭാര്യ പിന്നീട്​ വാർത്താലേഖകരോട്​ പറഞ്ഞു. ഇക്കാര്യം പൊലീസിനോട്​ പറഞ്ഞതായും അവർ വ്യക്തമാക്കി. റെയ്​ഡിൽ അറസ്​റ്റിലായ സഫിയാൻ ഉൾപ്പെടെ ആറുപേരെ കൊൽക്കത്തയിൽ ചോദ്യം ചെയ്​തു. ഇവരെ എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ട്​ പ്രത്യേക കോടതി ഉത്തരവിട്ടു.ശനിയാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമായി ഒമ്പത് അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

Top