ലൈംഗിക ബന്ധം… ഏര്‍ളി ഇന്‍ ദ മോര്‍ണിംഗ് …!.സുഖം സുഖകരം ?

പ്രഭാതത്തില്‍ ലൈംഗിക വേഴ്ച നടത്തുന്നത് മണിക്കൂറില്‍ 300 കലോറി ഊര്‍ജ്ജം കത്തിച്ച് കളയും. ഇത് പ്രമേഹം ബാധിക്കാതിരിക്കാന്‍ സഹായിക്കും. ഇതിന് പുറമെ പങ്കാളി ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂലം വിഷാ‍ദ രോഗം ഉണ്ടാവുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ലൈംഗികതയില്‍ സജീവമായ 300 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

ലൈംഗിവേഴ്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെതന്നെ കണ്ടെത്തിയ കാര്യമാണ്. എന്നാലിപ്പോള്‍ പ്രഭാതത്തില്‍ ലൈംഗിക വേഴ്ച നടത്തുന്നത് ആരോഗ്യത്തിന് കൂടുതല്‍ നല്ലതാണെന്ന് പഠനത്തില്‍ നിന്നും തെളിഞ്ഞിരിക്കുന്നു. യേല്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവെഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ആഴ്ചയില്‍ രണ്ട് പ്രാവശ്യം എന്ന നിലയില്‍ പ്രഭാതത്തില്‍ വേഴ്ച നടത്തുന്നത് ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ സാഹിയ്ക്കും. ഇത്തരത്തില്‍ ബന്ധപ്പെടുന്പോള്‍ ശരീരത്തിനെ സംരക്ഷിക്കുന്ന ഐ ജി എ എന്ന ആന്‍റിബോഡിയുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു. വാതം, തലവേദന എന്നിവയ ഇല്ലാതാക്കാന്‍ പ്രഭാതത്തിലെ ലൈംഗിക വേഴ്ച ഗുണകരമാണെന്നാണ് കണ്ടെത്തിയിട്ടുളളത്.കിടപ്പറയില്‍ കാര്യങ്ങള്‍ സ്മാര്‍ട്ടായാല്‍ അന്നത്തെ ദിവസവും സ്മാര്‍ട്ടായി തന്നെ തുടങ്ങാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷന്‍ എപ്പോവും ഇഷ്ടപ്പെടുന്നത് പ്രഭാത സെക്‌സ് ആണ്. പല കാരണങ്ങളാണ് പുരുഷന്‍ പ്രഭാത സെക്‌സ് ഇഷ്ടപ്പെടുന്നതിനു പിന്നില്‍. രാവിലെ അഞ്ച് മണിയോടെ പുരുഷ ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിയ്ക്കുന്നു. 25 ശതമാനത്തിലധികം ടെസ്‌റ്റോസ്റ്റിറോണ്‍ ആണ് ഈ സമയത്ത് ഉത്പ്പാദിപ്പിക്കപ്പെടുന്നത്. പ്രഭാത സെക്‌സില്‍ ഏര്‍പ്പെടുന്നത് പുരുഷന് ഉന്‍മേഷവും സന്തോഷവും നല്‍കുന്നു. മാത്രമല്ല അത് കാര്യത്തിലും പോസിറ്റീവ് സമീപനം സ്വീകരിക്കാന്‍ ഇത് കാരണമാകുന്നു.പ്രഭാത സെക്‌സ് ദമ്പതികള്‍ പരസ്പരമുള്ള സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കും എന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളേയും കൃത്യമായി ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് വ്യായാമങ്ങളൊന്നും തന്നെ വേണ്ട.ക്ഷീണം ഇല്ലാതാക്കാനും രാത്രി നന്നായി ഉറങ്ങാനും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കാനും പുരുഷനെ പ്രഭാത സെക്‌സ് സഹായിക്കുന്നു. പുരുഷന്‍മാരില്‍ പ്രഭാത സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വളരെ കുറവായിരിക്കും.ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പ്രഭാത സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സാധ്യതയും പക്ഷാഘാത സാധ്യതയും വളരെ കുറവായിരിക്കും.എന്നാല്‍ സ്ത്രീയ്ക്കാകട്ടെ രാത്രി സെക്‌സ് ചെയ്യുന്നതാണ് താല്‍പ്പര്യം. കാരണം സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് പുലര്‍കാല സെക്‌സിനോട് താല്‍പ്പര്യം കുറവായിരിക്കും.

Top