സെക്‌സിന് പറ്റിയ എറ്റവും നല്ല സമയം ;ഞെട്ടരുത്

കൊച്ചി:സെക്‌സിന് പറ്റിയ എറ്റവും നല്ല സമയം എപ്പോഴെന്നതിനെ ചൊല്ലി എപ്പോഴും തര്‍ക്കമാണ്. പാതിരാത്രി എന്നാവും എല്ലാവരും ചിന്തിക്കുക. എന്നാല്‍, ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം നേരം വെളുക്കുന്നതിനോട്് അടുത്ത സമയമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോട് അടുത്ത സമയമാണ് ലൈംഗിക ബന്ധത്തിന് അനുയോജ്യം. കൃത്യമായി പറഞ്ഞാല്‍ രാവിലെ 5.48 ആണ് ഏറ്റവും അനുയോജ്യമെന്ന് ഇറ്റാലിയന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ശരീരത്തിലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുന്നതു കാരണമാണ് ഈ സമയം ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമാണെന്ന് പറയാന്‍ കാരണം. രാവിലെ ഉണരുന്നതിനു മുമ്പ് മനുഷ്യശരീരത്തിലെ ടെസ്‌റ്റോസ്റ്റിറോണ്‍ നില മറ്റേത് സമയത്തെക്കാളും 25 മുതല്‍ 50 ശതമാനം വരെ കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.ഈ സമയത്ത് പങ്കാളികളുടെ ഊര്‍ജനിലയും ഏറ്റവും ഉയര്‍ന്നിരിക്കും. ജീവിതപ്രശ്‌നങ്ങള്‍ തലയില്‍ ഉദിക്കാത്ത സമയമായതിനാലും ഈ സമയത്ത് ബന്ധപ്പെടുന്നത് ഏറ്റവും ഹൃദ്യമായിരിക്കുമെന്ന് സെക്‌സ് തെറാപ്പിസ്റ്റ് ജെറാള്‍ഡിന്‍ മയേഴ്‌സ് അഭിപ്രായപ്പെടുന്നു.

Latest
Widgets Magazine