ലൈംഗിക ബന്ധത്തിനു ശേഷം നിരാശയും കരച്ചിലും.ശ്രദ്ധിക്കുക

കൊച്ചി:ലൈംഗിക ബന്ധത്തിനു ശേഷം നിരാശയും കരച്ചിലും വിഷാദരോഗത്തിലേക്ക് നയിക്കും ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരം .ലൈംഗിക ബന്ധത്തെക്കുറിച്ചു പരസ്യമായി പറയാന്‍ മടിക്കുന്നവരാണ് ഇന്ന് സമൂഹത്തില്‍ പലരും. ഇത്തരം രഹസ്യ സമീപനം കൊണ്ടു മാത്രമുണ്ടാകുന്ന പല ലൈംഗിക രോഗങ്ങളും പുറത്തറിയാറുമില്ല.അതില്‍ പ്രധാനപ്പെട്ട ലൈംഗികരോഗങ്ങളില്‍ ഒന്നാണ് പോസ്റ്റ്കോയ്റ്റല്‍ ഡിസ്ഫോറിയ അഥവാ ലൈംഗിക ബന്ധത്തിനു ശേഷമുള്ള വിഷാദം.സെക്സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി എന്ന ജേര്‍ണലില്‍ അടുത്തിടെ പി.സി.ഡിയെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഓണ്‍ലൈനിലൂടെ ആയിരത്തിലധികം പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ 41 ശതമാനം പേരും ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരാണെന്ന് കണ്ടെത്തി.

Couple having problems in bedroom

Couple having problems in bedroom

ലൈംഗിക ബന്ധത്തിനു ശേഷമുള്ള രണ്ടുമണിക്കൂറോളം സമയമാണ് പി.സി.ഡിയിലൂടെ കടന്നുപോകുക. ചിലപ്പോഴൊക്കെ പങ്കാളിയെ അവഗണിക്കുകയോ അവര്‍ക്കു നേരേ ഉപദ്രവിക്കുകയോ അസഭ്യം പറയുന്ന സ്ഥിതി വരെ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് ഈ രോഗത്തിന്റെ ലക്ഷണം.ഒരു വ്യക്തിക്ക് ലൈംഗിക ബന്ധത്തോടുള്ള മനോഭാവം, പങ്കാളിയുമായുള്ള ബന്ധം, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചുള്ള അമിത ആശങ്ക എന്നിവയൊക്കെ പി.സി.ഡിയിലേക്കു നയിക്കുന്ന ഘടകങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലര്‍ക്കും ഈ രോഗത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലൈംഗിക ബന്ധത്തിനു ശേഷം വിഷാദമോ നിരാശയോ തോന്നുക, കരച്ചില്‍ വരിക എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍.സ്ത്രീകളിലും പുരുഷന്മാരിലും പി.സി.ഡിക്കു സാധ്യതയുണ്ടെങ്കിലും ഏറെയും പുരുഷന്മാരിലാണ് കണ്ടുവരുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Top