കോൺഗ്രസ് പതനം പൂർണമാകുന്നു !!മധ്യപ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യത്തിലേക്കെത്തും!!സ്വതന്ത്രനും ബിജെപിയെ പിന്തുണക്കും. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവരെല്ലാം ബിജെപി സര്‍ക്കാരിന്റെ ഭാഗമാകുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി സർക്കാർ ഉടൻ നിലവിൽ വരും .കാലം നിറഞ്ഞു ക്ളിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ . കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവരെല്ലാം ബിജെപി സര്‍ക്കാരിന്റെ ഭാഗമാകുന്നു . അതിനുള്ള ഒരുക്കങ്ങളെല്ലാം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് നടന്നത്. അതേസമയം ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് എല്ലാവിധത്തിലുമുള്ള പിന്തുണയും സിന്ധ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. സിന്ധ്യ പാര്‍ട്ടി വിടാനുള്ള പ്രധാന കാരണവും ചൗഹാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യസഭാ സീറ്റിന്റെ പേരിലല്ല സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹം കുറച്ച് കാലമായി ബിജെപി നേതൃത്വവുമായി ചര്‍ച്ചയിലായിരുന്നു. കമല്‍നാഥ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. അഴിമതിയിലേക്ക് അവര്‍ വീണത് കൊണ്ടാണ് സിന്ധ്യ രാജിവെച്ചത്. നേരത്തെ തന്നെ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്ന് താന്‍ പറഞ്ഞതാണെന്നും ചൗഹാന്‍ പറഞ്ഞു.

ഇത്രയും കാലം കമല്‍നാഥ് സര്‍ക്കാരിനൊപ്പം നിന്നിരുന്ന സ്വതന്ത്രന്‍ പ്രദീപ് ജെസ്വാള്‍ കളം മാറ്റിയിരിക്കുകയാണ്. ഇയാള്‍ ബിജെപിയെ പിന്തുണയ്ക്കും. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. ഞാന്‍ സ്വതന്ത്ര എംഎല്‍എയാണ്. എനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗം. എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ വികസനത്തിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ജെസ്വാള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ജനങ്ങളുടെ വിജയമാണ്. രാഷ്ട്രീയം എപ്പോഴും ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗമാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ആ പാതയില്‍ നിന്ന് കമല്‍നാഥ് സര്‍ക്കാര്‍ വ്യതിചലിച്ചെന്നും സിന്ധ്യ കുറ്റപ്പെടുത്തി. ഇതിനിടെ ട്വിറ്റര്‍ ബയോയില്‍ നിന്ന് കമല്‍നാഥ് മുഖ്യമന്ത്രിയെന്ന പരാമര്‍ശം മാറ്റി. 15 മാസം തന്നെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ സങ്കടത്തിലും സന്തോഷത്തിലും എപ്പോഴും ഇനിയും ഞാനുണ്ടാവും. നിങ്ങളുടെ സ്‌നേഹത്തിനായി ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു.

മധ്യപ്രദേശില്‍ ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ തിരിച്ചുവരും. ജനങ്ങള്‍ ഒരവസരം നല്‍കുമെന്നാണ് പ്രതീക്ഷ. ജനസേവയാണ് എന്റെ ലക്ഷ്യം. പദവിക്ക് പിന്നാലെ ഞാന്‍ പോവാറില്ല. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഇതാണെന്ന് സിന്ധ്യ പറഞ്ഞു. മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്പിയും ബിഎസ്പിയും കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നവരാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും. എന്നാല്‍ ഇവര്‍ വിശ്വാസ വോട്ടില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്തായിരുന്നു കമല്‍നാഥിന്റെ രാജി. ഇവര്‍ ബിജെപിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അഖിലേഷ് യാദവ് എസ്പിയോട് കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ സിന്ധ്യയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ബിജെപിയെ പിന്തുണച്ചാല്‍ ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും.

അതേസമയം കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ കൂടി വിശ്വാസ വോട്ടില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നായിരുന്നു സൂചന. ഇതെല്ലാം കണക്കിലെടുത്താണ് കമല്‍നാഥ് രാജിവെച്ചത്. നാടകീയ നിമിഷങ്ങള്‍ കമല്‍നാഥ് രാജിവെച്ചതോടെ വിശ്വാസ വോട്ട് ഒഴിവായിരിക്കുകയാണ്. എന്നാല്‍ ബിജെപി എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് അമ്പരിപ്പിക്കുന്നതായിരുന്നു. ഇവര്‍ റിസോര്‍ട്ടില്‍ നിന്നാണ് നിയമസഭയിലെത്തിയത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വന്നത്. തുടര്‍ന്നാണ് കമല്‍നാഥ് രാജിവെച്ചത് . സ്പീക്കര്‍ പ്രജാപതി പിന്നീട് വിശ്വാസ വോട്ടില്ലെന്് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ തന്നെ രാജി പ്രഖ്യാപിച്ചതാണെന്നും, വിശ്വാസ വോട്ടിന് പ്രസക്തിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സര്‍ക്കാര്‍ വീണത് മധുരം വിളമ്പിയാണ് ബിജെപി ആഘോഷിച്ചത്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം കാരണമാണ് സര്‍ക്കാര്‍ വീണത്. അതില്‍ ബിജെപിക്ക് പങ്കില്ല. തുടക്കം മുതലേ ഈ വിവാദത്തിന്റെ ഭാഗമായിരുന്നില്ല ബിജെപി. കോണ്‍ഗ്രസ് തെറ്റ് എന്താണെന്ന് മനസ്സിലാക്കി തിരുത്താന്‍ തയ്യാറാവണമെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. രണ്ട് വലിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് മൂക്കിന് താഴെ കൂടി നഷ്ടമായി. ബിജെപിയെ രാഷ്ട്രീയമായി പരാജയപ്പെടുത്താനാവില്ല. അവര്‍ വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നു. ഇത് എന്താണ് പറയുന്നത്. ആരാണ് ഇതില്‍ ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് വക്തമാവ് സഞ്ജയ് ജാ ചോദിച്ചു.

Top