വത്തിക്കാൻ: സീറോ മലബാർ സഭയിൽ നിന്നും വീണ്ടും ഒരു കർദിനാൾ കൂടി ! കേരളത്തിൽ മൂന്നാമതൊരു കർദിനാൾ .ചങ്ങനാശേരി അതിരൂപതാംഗം മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ കർദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ സേവനമനുഷ്ഠിച്ചുവരുകയാണ്. ഇവരുടെ സ്ഥാനാരോഹണം ഡിസംബർ എട്ടിന് വത്തിക്കാനിൽ നടക്കും.
ഇതോടെ കേരളത്തിൽനിന്നുള്ള കർദിനാൾമാരുടെ എണ്ണം മൂന്നായി. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്.
അള്‍ജീരിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. വെനസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറിയായിരിക്കെയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചത്. സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് നിലവിൽ കേരളത്തിൽനിന്നുള്ള കർദിനാൾമാർ.