കൊച്ചി: വത്സന്‍ തില്ലങ്കേരി ജില്ലയില്‍ തങ്ങി കൊലപാതകത്തിന് പദ്ധതിയിട്ടു!എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്നാരോപണം.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊലയില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി ആരോപണം. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് രാഷ്ട്രീയ കൊലപാതകം നടന്നത്.
ഇവിടെ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു. തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു. ‘വത്സന്‍ തില്ലങ്കേരി ജില്ലയില്‍ തങ്ങി പദ്ധതിയിട്ട് നടപ്പിലാക്കിയ കൊലപാതകമാണിത്. സംസ്ഥാന ഭാരവാഹിയെയാണ് കൊന്നത്. കുറച്ച് കാലങ്ങളായി ആഭ്യന്തര വകുപ്പും ആര്‍എസ്സും തമ്മില്‍ കൃത്യമായ ധാരണയുണ്ടെന്നും’ എസ്ഡിപിഐ ആരോപിച്ചു.
ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ആര്‍എസ്എസിന്റെ ശാഖകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സംഘടന തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. വത്സന്‍ തില്ലങ്കേരിയെ പോലുള്ള ചിലര്‍ ചില അഭിമുഖത്തില്‍ പറഞ്ഞത് ഇടതുപക്ഷവുമായി പ്രത്യേകിച്ച് പിണറായി നേതൃത്വം നല്‍കുന്ന ഗ്രൂപ്പുമായുള്ള സംഘര്‍ഷങ്ങള്‍ ആര്‍എസ്എസ് അവസാനിപ്പിച്ചിട്ടുണ്ടെന്നും. സിപിഐഎമ്മിലെ ചില നേതാക്കള്‍ക്ക് സംഭവിച്ച അപചയമാണ് ഇതിന് പിന്നിലെന്നും എസ്ഡിപിഐ ആരോപിച്ചു. ആര്‍എസ്എസിനെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എസ്ഡിപിഐ കൂട്ടിചേര്‍ത്തു.