ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്തിന്റെ കൊലപാതകം: 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകർ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്ന് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

വെള്ളക്കിണറില്‍ നിന്ന് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ എത്തിയത് ആംബുലന്‍സിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. എസ്.ഡി.പി.ഐയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആംബുലന്‍സാണ് കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില ആയുധങ്ങളും ആബുംലന്‍സില്‍ നിന്ന് കണ്ടെടുത്തു. അക്രമികള്‍ ഈ ആംബുലന്‍സിലാണോ വന്നതെന്ന് സ്ഥിരീകരിക്കാന്‍ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Top