കള്ളക്കേസുകളും കള്ള വാർത്തകളും കണ്ടോടുന്നവരല്ല ഞങ്ങൾ!.ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജവാർത്ത. ‘മുഹമ്മദ് റിയാസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും പണിയായി.

കൊച്ചി:ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജവാർത്ത വന്നിരിക്കുന്നു. ‘മുഹമ്മദ് റിയാസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും പണിയായി.വ്യാജ പ്രചാരങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി റിയാസിന്റെ മുന്‍ ഭാര്യ തന്നെ രംഗത്ത്’ എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയിരിക്കുന്നത്. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ പേര് എടുത്ത് പറഞ്ഞാണ് വ്യാജവാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്.പത്രത്തിന്റെ ലോഗോ നിയമവിരുദ്ധമായി ഉപയോഗിച്ച് ഫോട്ടോഷോപ്പ് ഉണ്ടാക്കിയിരിക്കുന്നു.

മുഹമ്മദ് റിയാസിനെ സംബന്ധിക്കുന്ന രണ്ടേ രണ്ടുവാർത്തകൾ മാത്രമാണ് ഡെയ്ലി ഇന്ത്യൻ ഹെറാൾഡ് ഇതുവരെ നൽകിയിരിക്കുന്നത്. അതിലൊന്ന് മിനിഞ്ഞാന്ന് അതായത് ജൂൺ 9 ന് നൽകിയ മുഹമ്മദ് റിയാസ് – വീണ വിജയൻ വിവാഹത്തെക്കുറിച്ചുള്ള വാർത്തയാണ്. രണ്ടു പേരും വിവാഹിതരാകുന്നു എന്ന വാർത്ത. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ് എന്ന ഒറ്റ വരി മാത്രമാണ് അതിൽ വ്യക്തിപരമായുള്ള പരാമർശം. അതാണെങ്കിൽ സത്യവുമാണല്ലോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാമത്തെ വാർത്ത ഇന്നലെ അതായത് പത്താം തീയതി നൽകിയത്. മുഹമ്മദ് റിയാസ്- വീണ വിവാഹം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ ഇടയുള്ള മാറ്റങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്ന റിപ്പോർട്ട്. പ്രസ്തുത ഓൺലൈൻ പത്രം നൽകിയ വ്യാജവാർത്തയിൽ പറയുന്നതുപോലെയുള്ള യാതൊരു അധിക്ഷേപവും ഈ രണ്ട് വാർത്തകളിലും ഇല്ല. സംശയമുള്ളവർക്ക് link ൽ കയറി രണ്ട് വാർത്തകളും വായിക്കാവുന്നതാണ്.

മുഹമ്മദ് റിയാസിന്റെയോ ആദ്യ ഭാര്യയുടെയോ വീണാ വിജയന്റെയോ വ്യക്തിപരമായ വിഷയങ്ങൾ ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല. അങ്ങനെ ഇക്കിളിപ്പെടുത്തുന്ന, സെൻസേഷണൽ വാർത്ത കൊണ്ട് വായനക്കാരെ ആകർഷിക്കുക ഞങ്ങളുടെ നയവുമല്ല. കൃത്യമായ വിവരം കിട്ടുന്ന വാർത്തകൾ മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. ഞങ്ങളുടെ ഇതുവരെയുള്ള വാർത്തകൾ വായിച്ചു നോക്കിയാൽ അത് മനസിലാക്കാവുന്നതേ ഉള്ളൂ.

വ്യാജവാർത്തകൾ നൽകിയും വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞും Viewership കൂട്ടേണ്ട എന്നതാണ് ഡെയ്ലി ഇന്ത്യൻ ഹെറാൾഡിന്റെ നയം. തീർച്ചയായും രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. പക്ഷേ അത് കോൺഗ്രസ് ആണോ, കമ്മ്യൂണിസ്റ്റ് ആണോ, ബിജെപി ആണോ എന്നതല്ല. ആ രാഷ്ട്രീയം വിഷയാധിഷ്ഠിതമാണ്. വാർത്തയുടെ മെറിറ്റ് മാത്രമാണ്. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം ഞങ്ങളുടെ വിഷയമല്ല. ഒരാൾ സാധാരണക്കാരനായിക്കൊള്ളട്ടെ, സെലിബ്രിറ്റി ആയിക്കൊള്ളട്ടെ, ആ വ്യക്തിയുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതാണെന്ന ബോധ്യം ഡെയ്ലി ഇന്ത്യൻ ഹെറാൾഡ് മാനേജ്മെൻറിനും, അതിലെ സ്റ്റാഫിനും ഉണ്ട്.

എന്ത് വാർത്ത നൽകിയും സൈബർ സ്പേസിൽ മുൻപന്തിയിൽ എത്തുക ഡെയ്ലി ഇന്ത്യൻ ഹെറാൾഡിന്റെ നയമല്ല എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നു. അങ്ങനെയുള്ള ഒരുപാട് അവസരങ്ങൾ ഞങ്ങൾക്ക് മുന്നിൽ വന്നു ചേർന്നിട്ടുണ്ട്. അത്തരം വാർത്തകൾ തള്ളിക്കളയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ആരൊക്കെ എന്തൊക്കെ ദുഷ്പ്രചരണങ്ങൾ നടത്തിയാലും; കൃത്യമായ വാർത്തകളും വിശകലനങ്ങളും വായനക്കാരിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ദൗത്യം തുടരുക തന്നെ ചെയ്യും.

ഞങ്ങൾ ഇട്ട വാർത്തകൾ 👇

Link 1:മുഖ്യമന്ത്രിയുടെ മകള്‍ വീണയും DYFI അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.

Link 2:മുഹമ്മദ് റിയാസ് ഭാവി മുഖ്യമന്ത്രി?വധു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ!.വരനാകട്ടെ, വിപ്ലവ പാർട്ടിയുടെ അഖിലേന്ത്യാതലത്തിലെ യുവ നേതാവ്.മലയാളികൾ എന്തിന് ബേജാറാവണം!

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിനെതിരെ വ്യാജവാർത്ത നൽകിയതിന്റെ ഉദ്ദേശം എന്താണെകിലും വ്യാജ വാർത്ത ലോഗോ ഉപയോഗിച്ച് ചെയ്യുന്നതിൽ ഞങ്ങൾക്ക് പരാതിയുണ്ട് .ലോഗോ തെറ്റായി പ്രചരിപ്പിക്കുന്നു.ഞങ്ങൾ തെറ്റായ വാർത്ത കൊടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ നിയമപരമായി നീങ്ങുന്നതിൽ ഒരു പരാതിയും ഇല്ല .

വായിച്ചാൽ അറക്കുന്ന തരത്തിൽ ചില സർക്കാർ വിരുദ്ധ പ്രൊഫൈലുകളും പത്രങ്ങളും പടച്ചുവിടുന്ന വാർത്തകളെ തന്ത്രപൂർവ്വം മറച്ചുകൊണ്ട് ,ഇല്ലാത്ത വാർത്തയുടെ പേരിൽ ഫോട്ടോഷോപ്പ് ഉണ്ടാക്കി വാർത്ത വചമാക്കുന്നവരേ നിങ്ങൾ ഭീരുക്കളാണ് ..മറിച്ച് വ്യാജ പ്രൊഫൈലുകളിലൂടെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്താമെന്നുള്ള ചിന്ത വ്യാമോഹം മാത്രമാണ് .വ്യാജ വാർത്തകൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും പോലീസും അന്വോഷിക്കണം എന്നാണു ഞങ്ങളുടെ പക്ഷം.കുറ്റവാളികൾ ശിക്ഷിക്കപ്പെടണം .ഞങ്ങളുടെ ലോഗോ -പേരുകൾ ദുരുപയോഗം ചെയ്യുന്നതിൽ ഞങ്ങൾക്കും പരാതിയുണ്ട് .അതും അന്വോഷിക്കണം .

മലയാളി വായനക്കാര്‍ക്കുവേണ്ടി വ്യത്യസ്ഥവും സത്യസന്ധവുമായ വാര്‍ത്തകള്‍ നല്‍കിയാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വായനക്കാര്‍ക്ക് പ്രിയങ്കരമായി മാറിയത്. ഏതൊരു മലയാള ഓണ്‍ലൈന്‍ പത്രത്തേക്കാളും മുന്നില്‍ ഒരു മില്ല്യണ്‍ ഫെയ്‌സ് ബുക്ക് പിന്തുണയും ഞങ്ങള്‍ക്ക് ലഭിച്ചത് ഈ വിശ്വസ്യതയും വാര്‍ത്തകളിലെ സത്യസന്ധമായ നിലപാടുമാണ്.മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ച നിരവധി വാര്‍ത്തകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിലുടെ ചര്‍ച്ചയായി. അഴിമതിയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നയം സ്വീകരിച്ചു. വാര്‍ത്തകളില്‍ വായനക്കാരുടെ താല്‍പ്പര്യമനുസരിച്ച് ഇടപെടുകയും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ട പോവുകയും ചെയ്യുന്നതാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ഈ വിജയ രഹസ്യം.

കുറഞ്ഞ കാലത്തിനുള്ളില്‍ മാധ്യമങ്ങള്‍ അവഗണിച്ച നിരവധി വാര്‍ത്തകള്‍ പുറലോകത്തെത്തിയിക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളില്‍ ഇടപെടാന്‍ എന്നും ഞങ്ങളുണ്ടായിരുന്നു. മുഖ്യധാര മാധ്യമങ്ങളുടെ അഹങ്കാരം നിറഞ്ഞ മാധ്യമ പ്രവര്‍ത്തനത്തെ തിരുത്തിയ്ക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ നിരവധി വാര്‍ത്തകള്‍ക്ക് കഴിഞ്ഞു. നവമാധ്യമങ്ങള്‍ മലയാളത്തില്‍ പിച്ചവയ്ക്കുന്ന തുടക്കകാലത്ത് തന്നെയായിരുന്നു പ്രവാസികളുടെ ശബ്ദവും നേരുമായി ഞങ്ങളും പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ന്യൂജനറേഷന്‍ കാലത്തിന്റെ വായനകളും പ്രതിഷേധങ്ങളുമാണ് ലോകം എങ്ങിനെ ചിന്തികണമെന്ന് വരെ തീരുമാനിക്കുന്നത്.

സംഭവത്തെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കേണ്ട സത്യവാദികളാകേണ്ട മാധ്യമങ്ങള്‍ക്ക് സത്യത്തെ അതിന്റെ ഗര്‍ഭ പാത്രത്തില്‍ വയ്ച്ച് നശിപ്പിക്കാനും കഴിയും. മറ്റാരേക്കാളും ലോകത്തെ തെറ്റിദ്ധരിപ്പിക്കാനും, സത്യത്തെ നശിപ്പിക്കാനും, ജനത്തെ വഴിതെറ്റിക്കാനും ഉള്ള മാരകശേഷി മാധ്യമങ്ങള്‍ക്കാണ്. മാരകമായ നശീകരണ ശേഷിയും മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. തെറ്റിന്റെ ആ വഴിയിലേക്ക് ഒരിക്കലും ഞങ്ങള്‍ പോകില്ല.അതിനാൽ ഇത്തരം ഉമ്മാക്കി കണ്ടു പേടിക്കുന്ന കൂട്ടരല്ല ഞങ്ങൾ എന്നുകൂടി ഈ ഒളിപ്പോരാട്ടം നടത്തുന്നവരോട് പറയാനുള്ളൂ .

Top