തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതികരണമറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ സംസ്ഥാനം പുനപരിശോധന ഹര്‍ജി നല്‍കണം.ചന്തമുളള സ്ത്രീകളെ കണ്ടാല്‍ മനോനില തെറ്റുന്നവരാണ് സിപിഎം എംഎല്‍എമാരെന്ന് മുല്ലപ്പളളി പരിഹസിച്ചു.ശബരിമല വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് മുല്ലപ്പളളിയുടെ പ്രതികരണം.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രിം കോടതി വിധി അനുസരിച്ചു മാത്രമേ സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാവൂ.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികള്‍ക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളും മറ്റു വിവിധ വശങ്ങളും പരിഗണിച്ചാണ് ശബരിമല കേസില്‍ സുപ്രിം കോടതി വിധി പറഞ്ഞത്. സുപ്രിം കോടതി വിധി പറഞ്ഞ കാര്യത്തില്‍ സര്‍ക്കാരിന് മുടന്തന്‍ ന്യായം പറഞ്ഞു നില്‍ക്കാനാവില്ല. വിട്ടുവീഴ്ചയില്ലാതെ ആ വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സുപ്രിം കോടതി വിധിക്കു വിരുദ്ധമായി സര്‍ക്കാരിന് എങ്ങനെയാണ് ഒരു നിലപാട് എടുക്കാനാവുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.