മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറക്കും

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറക്കുന്നു. ഷട്ടർ 30 സെന്റീമിറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 830 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.

നിലവിൽ തുറന്നിരിക്കുന്ന ഷട്ടർ 10 സെന്റീമിറ്ററിൽ നിന്ന് 30 സെന്റീമിറ്ററിലേക്ക് ഉയർത്തും. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽ ക്രമീകരിക്കുന്ന തമിഴ്നാടിന്റെ നീക്കത്തിൽ കേരളം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ വിഷയം സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയെയും അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേഖലയിലെ കനത്ത മഴ ആശങ്കപ്പെടുത്തുന്നതിനാൽ ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയും വേഗം താഴ്ത്താൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് അഭ്യർഥിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയി മേൽനോട്ട സമിതി ചെയർമാനു കത്തു നൽകിയിരുന്നു.

Top