മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്ന് വിട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ; സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി താഴ് വരയിൽ

തൊടുപുഴ: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടതിൽ പ്രതിഷേധം ശക്തം. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപ്രതീക്ഷിതമായി ഡാം തുറന്നു വിട്ടത്. ഇതോടെ പ്രദേശത്തെ ആളുകളിൽ പലർക്കും ഒഴിഞ്ഞു മാറാൻ പോലും സാധിച്ചില്ല. ഇതോടെ പല വീടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തു. ഇതോടെയാണ് സ്ഥിതിഗതികൾ അതീരൂക്ഷമായത്. ഇതേ തുടർന്നു പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയിൽ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് സർക്കാർ ഡാം തുറന്നു വിടുകയായിരുന്നു. കേരള സംസ്ഥാനവുമായി ചർച്ച ചെയ്യാൻ പോലും തയ്യാറാകാതെയായിരുന്നു തമിഴ്‌നാടിന്റെ നിലപാട്. എന്നാൽ, ഇത്തരത്തിൽ സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ മുല്ലപ്പെരിയാർ ഡാം തുറന്നു വിടാൻ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പ്രതിഷേധം പരസ്യമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ മുല്ലപ്പെരിയാറിന്റെ പരിസര പ്രദേശങ്ങളിൽ സമരവുമായി രാഷ്ട്രീയ പാർട്ടികളും അധികൃതരും രംഗത്ത് എത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ അടക്കം മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെതിരായ ക്യാമ്പെയിൻ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനാണ് മുല്ലപ്പെരിയാർ സമര സമിതിയുടെ നീക്കം.

Top