മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ടാകും.ക്രിസ്ത്യൻ മുഖം തേടിയാൽ കെവി തോമസിന് നറുക്ക്.ഹിന്ദുത്വ മുഖത്തിലും ജാതിസമവാക്യത്തിലും മുല്ലപ്പള്ളിക്ക് സാധ്യത

ന്യൂഡൽഹി: രാഹുൽ ഗാന്ധി എ .ഐ.സി.സി പ്രസിഡന്റായാൽ ഉടൻ കേരളത്തിലെ പി.സി.സി പുനഃ പുനഃ:സംഘടന ഉണ്ടാകും .കെ.പി.സി സി പ്രസിഡന്റായി മുല്ലപ്പള്ളിക്ക് സാധ്യത തെളിയുന്നു .കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നേ നോട്ടമുള്ള മുല്ലപ്പള്ളിക്ക് സാഹചര്യം അനുകൂലമാണ് .ഇന്ത്യയിലെ കോൺഗ്രസിന് ഹിന്ദുത്വ മുഖം നൽകണമെന്ന വാദം ശക്തമായിരിക്കെ സോണിയ ഗാന്ധിക്ക് ശേഷം ഇന്ത്യയിലെ കോൺഗ്രസിന് ശക്തമായ മുന്നേറ്റം ഉണ്ടാക്കാനുള്ള നീക്കം ശക്തമാണ് .അതിനാൽ ഹിന്ദുത്വമുഖവും അഴിമതി രഹിതവും ഹൈക്കമാന്റിന്റെ വിശ്വസ്തൻ എന്നതും മുല്ലപ്പള്ളിക്ക് പ്ലസ് പോയിന്റാണ് .ജാതി സമവാക്യത്തിൽ ഈഴവൻ എന്നതും മുല്ലപ്പള്ളിക്ക് സാധ്യത കൂടുന്നു.കോൺഗ്രസിലെ ചരിത്രവും മുല്ലപ്പള്ളിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ പാർട്ടി പുനഃസംഘടനയിൽ ഉന്നത സ്ഥാനം ഉറപ്പാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനം അല്ലെങ്കിൽ പ്രവർത്തക സമിതി അംഗത്വം മുല്ലപ്പള്ളിക്ക് കിട്ടുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ അംഗീകാരം കെപിസിസി അധ്യക്ഷനെന്ന പദവിയെന്ന് മാറുമെന്നും വിലയിരുത്തലുണ്ട്.MULLAPPALLI-RG-2

നായർ സമുദായ അംഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ ഇതേ സമുദായത്തിൽ നിന്നൊരാൾക്ക് അധ്യക്ഷ പദം കിട്ടാനിടയില്ല. ഹിന്ദുവിനെ കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത പോലും ഇത് അടയ്ക്കുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രൈസ്തവരാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ക്രൈസ്തവനായ നേതാവിനെ കെപിസിസി അധ്യക്ഷനാക്കുന്നതാണ് ഗുണകരമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെവി തോമസിന് മികച്ച സാധ്യത കിട്ടുന്നത്. എല്ലാ വിഭാഗങ്ങളുമായും കെവി തോമസിന് അടുത്ത ബന്ധമുണ്ട്. ഇതും കേരളീയ പൊതു സമൂഹത്തിലുള്ള കെവി തോമസിന്റെ ഇടപെടലും ഹൈക്കമാണ്ട് ഗൗരവത്തോടെ എടുക്കുന്നുണ്ട്. പക്ഷേ മുല്ലപ്പള്ളിയക്ക് തന്നെയാകും മുൻഗണന. പ്രശ്‌നങ്ങളില്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെന്നതാണ് ഇതിന് അടിസ്ഥാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസിൽ സോണിയാ ഗാന്ധിയെ അധ്യക്ഷനാക്കിയത് ഓസ്‌കാർ ഫെർണാണ്ടസായിരുന്നു. അദ്ദേഹമായിരുന്നു അന്ന് കോൺഗ്രസിന്റെ ചീഫ് ഇലക്ടർ ഓഫീസർ. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓസ്‌കാറിനെ തേടി പ്രവർത്തക സമിതി അംഗത്വ പദവിയെത്തി. പിന്നെ ജനറൽ സെക്രട്ടറിയാക്കി. മന്ത്രിപദവും നൽകി. ഇപ്പോൾ യുവരാജാവ് രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം. ഇതിന് മുന്നിൽ നിന്നത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.mullappalli-rg

എഐസിസി അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റാൽ പിന്നെ അധികകാലം കെപിസിസി പ്രസിഡന്റായി തുടരാൻ എംഎം ഹസന് കഴിയില്ല. ഹസനെ മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പു ബലത്തിൽ ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനം. എന്നാൽ ഉമ്മൻ ചാണ്ടി മുമ്പോട്ട് വെച്ചിരിക്കുന്ന ബെന്നി ബെഹന്നാനെ അംഗീകരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ അഴിമതിയിൽ കുടുങ്ങിയവരെ അകറ്റി നിർത്താനാണ് രാഹുലിന്റെ തീരുമാനം. അതിനിടെ ഉമ്മൻ ചാണ്ടിയിൽ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സമ്മർദ്ദവും ശക്തമാണ്. സോളാറിൽ പൂർണ്ണ കുറ്റവിമുക്തനായിട്ടേ താനുള്ളൂവെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഇതാണ് മുല്ലപ്പള്ളിയുടെ പേരിലേക്ക് ചർച്ച എത്തിക്കുന്നത്. എകെ ആന്റണിക്കും മുല്ലപ്പള്ളിയോടാണ് താൽപ്പര്യം. മുല്ലപ്പള്ളി അല്ലെങ്കിൽ കെവി തോമസ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഡൽഹി പ്രവർത്തന കേന്ദ്രമാക്കി മാറ്റാൻ മുല്ലപ്പള്ളി തീരുമാനിച്ചാൽ കെപിസിസിയെ നയിക്കാൻ കെവി തോമസ് എത്തും.

കേരളത്തിലെ കോൺഗ്രസ് ജാതിയുടെ മുഖത്തിൽ വീതം വെക്കുന്നവരാണ് .നായർ സമുദായ അംഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ ഇതേ സമുദായത്തിൽ നിന്നൊരാൾക്ക് കെ.പി.സി.സി അധ്യക്ഷ പദം കിട്ടാനിടയില്ല. എന്നാൽ മുല്ലപ്പള്ളി ഈഴവസമുദായമായതിനാൽ കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത കൂടുതലാണ് .വോട്ട് ബാങ്കിൽ ക്രിസ്ത്യൻ സമുദായം വേണമെന്ന വാദം ഉന്നയിക്കുന്നവർ സോളാറിൽ മുഖം നഷ്ടപ്പെട്ട എപക്ഷമാണ് .അങ്ങനെ വാദം ഉയർന്നാൽ എ ‘പക്ഷത്തിനു കിട്ടില്ല പകരം ക്രൈസ്തവനായ നേതാവിനു നറുക്കു വീഴും .അവിടെ പി.ടി.തോമസിനും സാധ്യത ഉയരുന്നു . ഈ സാഹചര്യത്തിലാണ് കെവി തോമസിന് മികച്ച സാധ്യത കിട്ടുന്നത്. എല്ലാ വിഭാഗങ്ങളുമായും കെവി തോമസിന് അടുത്ത ബന്ധമുണ്ട്. ഇതും കേരളീയ പൊതു സമൂഹത്തിലുള്ള കെവി തോമസിന്റെ ഇടപെടലും ഹൈക്കമാണ്ട് ഗൗരവത്തോടെ എടുക്കുന്നുണ്ട്. പക്ഷേ മുല്ലപ്പള്ളിയക്ക് തന്നെയാകും മുൻഗണന. പ്രശ്‌നങ്ങളില്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെന്നതാണ് ഇതിന് അടിസ്ഥാനം.rg-mullappalli-2

കെ മുരളീധരന്റെ പേരും സജീവ പരിഗണനയിലാണ്. എന്നാൽ മുൻ കെപിസിസി അധ്യക്ഷന്മാരെ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പൊതു നിലപാട്. ഇതും മുല്ലപ്പള്ളിക്കും കെവി തോമസിനും ഗുണകരമാകും. കണ്ണൂരിൽ നിന്നുള്ള കെ സുധാകരനും ചരടു വലികളുമായി രംഗത്തുണ്ട്. പിസി ചാക്കോയും കെപിസിസി അധ്യക്ഷ പദവി നോട്ടമിടുന്നു. എന്നാൽ എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുന്ന മുതിർന്ന നേതാവിനെ കേരളത്തിലേക്ക് ആവശ്യമുണ്ടെന്നാണ് രാഹുലിന്റെ പക്ഷം. കേരളത്തിലെ മുന്നണി ഭരണ സംവിധാനമാണ് ഇതിന് കാരണം. മുസ്ലിം ലീഗ് ആരെ പിന്തുണയ്ക്കുമെന്നതും അതിനിർണ്ണായകമാണ്. മുല്ലപ്പള്ളിയേയും കെവി തോമസിനേയും ലീഗ് തള്ളിപ്പറയാനിടയില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ മത-സാമുദായിക സന്തുലിതാവസ്ഥ കൂടി പരിഗണിച്ചാകും രാഹുൽ അന്തിമ തീരുമാനം എടുക്കുക.

അതിനിടെ  എം എം ഹസ്സനുശേഷം കെപിസിസിയുടെ പ്രസിഡന്റാകാൻ കണ്ണൂരിലെ കോൺഗ്രസിന്റെ കരുത്തൻ കെ സുധാകരൻ ചരടുവലി തുടങ്ങിയതായി റിപ്പോർട്ട് പുറത്തു വരുന്നത്. നിലവിൽ പാർട്ടിയുടെ കാര്യമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത സുധാകരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സമ്മതത്തോടെയാണ് പ്രസിഡന്റാകാൻ ശ്രമിക്കുന്നത്. സോളാർ കേസിൽ ആരോപണ വിധേയരായി എ ഗ്രൂപ്പ് പ്രതിസന്ധിയിലായത് ഐ ഗ്രൂപ്പിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. നിലവിൽ ശക്തനായൊരു പ്രസിഡന്റ് ഇല്ലാത്തത് കോൺഗ്രസിന് ക്ഷീണമാണെന്ന പാർട്ടിയുടെ വിലയിരുത്തലും സുധാകരൻ പ്രസിഡന്റാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിഡി സതീശൻ ഉൾപ്പെടെ പാർട്ടിയിലെ ആദർശവാന്മാരുടെ പേരും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

പക്ഷേ യുഡിഎഫ് ഘടകകക്ഷികൾ സതീശനെ അംഗീകരിക്കുന്നില്ല. ഇതാണ് വിനയാകുന്നത്. സുധാകരനോട് രാഹുലിന് താൽപ്പര്യവുമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിൽ കെപിസിസി അധ്യക്ഷനെ നിശ്ചിയിക്കേണ്ടതില്ലെന്നാണ് രാഹുലിന്റെ പക്ഷം. മുമ്പ് ആശയാടിസ്ഥാനത്തിലായിരുന്നു കേരളത്തിലെ ഗ്രൂപ്പ് പ്രവർത്തനം. എന്നാൽ ഇന്ന് അത് വ്യക്തികേന്ദ്രീകൃതമാണ്. ഇത് അംഗീകരിക്കേണ്ടതില്ലെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. ഗ്രൂപ്പിന് അതീതനായ ആളെ കെപിസിസി അധ്യക്ഷനാക്കുക. അതിന് ശേഷം പാർട്ടിയിൽ തന്റെ സ്വാധീനം കൂട്ടുകയെന്നതാണ് രാഹുലിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചയിൽ പോലും ഉമ്മൻ ചാണ്ടിയുടേയും എ ഗ്രൂപ്പിന്റേയും കടുംപിടിത്തം രാഹുലിന്റെ തീരുമാനങ്ങളെ പോലും അട്ടിമറിച്ചു. കെപിസിസി അധ്യക്ഷ പദവിയിൽ വിശ്വസ്തനായ സുധീരനെ മര്യാധയ്ക്ക് ഇരിക്കാൻ പോലും ഗ്രൂപ്പു മാനേജർമാർ അനുവദിച്ചില്ല.എന്നാൽ സോളാർ അന്വേഷണ റിപ്പോർട്ടോടെ എ ഗ്രൂപ്പ് ദുർബലമായി. ഉമ്മൻ ചാണ്ടിയും കൂട്ടരും വമ്പൻ പ്രതിസന്ധിയിലുമാണ്. അതുകൊണ്ട് തന്നെ വിശ്വസ്തരെ കെപിസിസിയിൽ നിയോഗിച്ച് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് രാഹുലിന്റെ തീരുമാനം.

Top