മോദിയുടെ പ്രഭ മങ്ങി!.. സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുല്‍ താരം.കേരളത്തിലെ കോൺഗ്രസ് ഇപ്പോഴും ഇരുട്ടിൽ

ന്യുഡൽഹി :പ്രധാനമന്ത്രി മോദിയുടെ പ്രഭ മങ്ങുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രതികരണം മാനദണ്ഡമായി എടുക്കുകയാണെങ്കില്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത അതിവേഗം വര്‍ദ്ധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ള അംഗീകാരം ദിനംപ്രതി കുറഞ്ഞുവരുന്നു എന്നതു കൂടി ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം റീട്വീറ്റു ചെയ്യപ്പട്ട ട്വീറ്റുകളെ അടിസ്ഥാനപ്പെടുത്തി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം നടത്തിയ വിശകലനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും പിന്നിലാക്കി ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള നേതാവായി രാഹുല്‍ഗാന്ധി മാറി എന്നു കണ്ടെത്തി. മോദി, കേജ്‌രിവാള്‍, രാഹുല്‍ എന്നിവരാണ് ട്വിറ്ററില്‍ ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെടുന്ന നേതാക്കള്‍.

ഈ ജൂലൈ മാസത്തിനും സെപ്റ്റംബറിനും ഇടയില്‍ 10 ലക്ഷത്തിലേറെ “ഫോളോവേഴ്‌സിനെ” സമ്പാദിക്കാന്‍ രാഹുലിന് കഴിഞ്ഞു. 2015 മുതലുളള ട്വിറ്റര്‍ പ്രതികരണങ്ങളാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വിശകലനത്തിന് വിധേയമാക്കിയത്. 2015 ന്റെ ആദ്യപദത്തില്‍ കെജ്‌രിവാളായിരുന്നു മുന്നില്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിന് ശേഷം കെജ്‌രിവാളിന്റെ ഓരോ ട്വീറ്റും ശരാശരി 1665 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. മോദിയുടെ ശരാശരി അക്കാലത്ത് 1342 ആയിരുന്നു.rahul-modi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 നവംബറിലെ നോട്ടു പിന്‍വലിക്കല്‍ കാലത്ത് മോദിയുടെ ശരാശരി കുതിച്ചുകയറി. 4074 റീട്വീറ്റ് ആയിരുന്നു ആ കാലത്ത് മോദിയുടെ ശരാശരി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വീണ്ടും ബി.ജെ.പി കൂടാരത്തിലേക്ക് എത്തിയ ഈ വര്‍ഷം ജൂലൈയില്‍ മോദിയുടെ റീട്വീറ്റ് ശരാശരി 4055 ആയി. അതിനുശേഷം മോദിയുടെ ട്വീറ്റുകള്‍ക്കുള്ള റീട്വീറ്റുകളുടെ എണ്ണം ക്രമമായി കുറഞ്ഞു.2015 മെയിലാണ് രാഹുല്‍ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നത്. ഈ വർഷം സെപ്തംബര്‍ ആകുമ്പോഴേക്കും രാഹുല്‍, മോദിയുടെയും കെജ്‌രിവാളിന്റെയും മുന്നിലെത്തി. രാഹുലിന്റെ ഒരു ട്വീറ്റിന് ശരാശരി 2784 റീ ട്വീറ്റുണ്ടായി. മോദിയുടേത് 2506 ഉം കെജ്‌രിവാളിന് 1722 ഉം ആയിരുന്നു അക്കാലങ്ങളില്‍ ശരാശരി. ഇപ്പോള്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റുകള്‍ക്കുള്ള ശരാശരി റീട്വീറ്റ് 3812 ആണ്. മോദിയുടേത് 2000 നു മുകളിലും.

രാഹുലിന്റെ ബുദ്ധിയും നര്‍മ്മവും നിറഞ്ഞ ട്വീറ്റുകള്‍ കൂടുതല്‍ റീട്വീറ്റു ചെയ്യാന്‍ പ്രേരണ നല്‍കുന്നതാണെന്ന് മിഷിഗണ്‍ സ്‌കൂള്‍ ഒഫ് ഇന്‍ഫര്‍മേഷനിലെ പ്രൊഫസര്‍ ജൊയജിത് പാല്‍ അഭിപ്രായപ്പെട്ടു. രാഹുലിന്റെ ശൈലിയും പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ പരിശ്രമവുമാണ് സാമൂഹ്യമാധ്യമങ്ങളിലെ വിജയത്തിനു കാരണമെന്ന് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ദിവ്യസ്വന്ദന പറഞ്ഞു. ബി.ജെ.പിയും അനുബന്ധ സംഘടനകളും പരിഹാസങ്ങള്‍ കൊണ്ട് എഴുതിതള്ളാന്‍ ശ്രമിക്കുംതോറും അവഗണിക്കാനാകാത്ത ശക്തിയായി രാഹുല്‍ മാറുന്നതിന്റെ ഒരു സൂചനയാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ നല്‍കുന്നത്.എന്നാൽ ഇപ്പോഴും കേരളത്തിൽ കോൺഗ്രസ് ഇരുട്ടിൽ തന്നെ .നവമാധ്യമങ്ങളെ ഇവർ പാവഗണിക്കുകയാണ് .അതിന്റെ ശക്തി അറിയാതെ ഇരുട്ടിൽ തപ്പുകയും .ജരാനരകൾ ബാധിച്ച് വൃദ്ധ നേതൃത്വത്തിന് നവമാധ്യമത്തിന്റെ ശക്തി ഇതുവരെയും മനസ്സിലായിട്ടും ഇല്ലതാനും .നിരന്തരം അടികിട്ടിയിട്ടും .

Top