ആൾക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി.സുധാകരനെ പ്രസിഡന്റാക്കാൻ വീണ്ടും നീക്കം.ഗ്രൂപ്പ് താല്പര്യങ്ങൾ വെട്ടപ്പെടും

കൊച്ചി:ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികള്‍ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് കേരള നേതാക്കള്‍ സമര്‍പ്പിച്ച ജംബോ പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം തള്ളി ഗ്രൂപ്പ് താത്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിന്നു കെ.പി.സി.സി പുനസംഘടന പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പട്ടിക നേരത്തെ തന്നെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളായി വരുന്നതിലുള്ള അതൃപ്തിയാണ് മുല്ലപ്പള്ളി തുറന്ന് പറഞ്ഞിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും ഉള്‍പ്പടെ നാല്‍പതോളം പേരുടെ പട്ടിക ഓരോ ഗ്രൂപ്പും നല്‍കിയിരിന്നു.ഇത്തരത്തില്‍ കെ.പി.സി.സിയ്ക്ക് ജംബോ കമ്മിറ്റി ആകുന്നതിലുള്ള അതൃപ്തിയും മുല്ലപ്പള്ളി വ്യക്തമാക്കി. പട്ടിക കൈമാറിയിട്ടും ഹൈക്കമാന്‍ഡില്‍ നിന്ന് തീരുമാനം വൈകുന്നതിലെ നീരസവും മുല്ലപ്പള്ളിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ജംബോ കമ്മറ്റിയെ മാറ്റി ചെറിയ കമ്മിറ്റിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

അതേസമയം കെ സുധാകരനെ കെപിസിസി പ്രസിഡന്റാകാൻ ചിലർ ഡൽഹിയിൽ ചരടുവലി തുടങ്ങിയതായി സൂചനയുണ്ട് .സോഷ്യൽ മീഡിയ പ്രചാരണവും ബ്രിഗേഡുകൾ തുടങ്ങി കഴിഞ്ഞു .ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ചിലർ ഹൈക്കമാന്റിന് സുധാകരനുവേണ്ടി സമ്മർദ്ധം ചെലുത്തുന്നതായും സൂചനകളുണ്ട് .

നേരത്തെ നാല് വർക്കിങ് പ്രസിഡൻറ്മാരെ വേണമെന്ന ശുപാർശയുമായി കെപിസിസി ലിസ്റ്റ് പുറത്ത് വന്നിരുന്നു . വര്‍ക്കിങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 44 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാന നേതൃത്വം കൈമാറിയത്. യുവാക്കളുടെ പ്രതിനിധ്യം രണ്ടു പേരിലും വനിതാ പ്രാതിനിധ്യം മൂന്നുപേരിലും ചുരുക്കി.കെ സുധാകരനും കൊടിക്കുന്നിലിനും പുറമെ വി.ഡി സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. എ.ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് രണ്ടു പേരും. എ ഗ്രൂപ്പിന്‍റെ നാലും ഐ ഗ്രൂപ്പിന്‍റെ 4 ഉം ഉള്‍പ്പെടെ 8 വൈസ് പ്രസിഡന്‍റുമാര്‍ ഭാരവാഹി പട്ടികയിലുണ്ട്.

വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, കെ ബാബു, വര്‍ക്കല കഹാര്‍, ജോസഫ് വാഴക്കന്‍, റോസക്കുട്ടി ടീച്ചര്‍, കെ.പി ധനപാരന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്‍ കെ.കെ കൊച്ചുമുഹമ്മദിന്‍റ പേരാണ് ട്രഷറര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

31 ജനറല്‍ സെക്രട്ടറിമാര്‍ പുതിയ ഭാരവാഹി പട്ടികയിലുണ്ട്. എ ഗ്രൂപ്പിന് 15, ഐ ഗ്രൂപ്പിന് 13, രണ്ട് ഗ്രൂപ്പിലും പെടാത്ത മൂന്നു പേര്‍ എന്നിങ്ങനെയാണ് പട്ടിക വിഭജിച്ചിരിക്കുന്നത്. പാലോട് രവി, ശിവദാസന്‍ നായര്‍, റോയ് കെ പൌലോസ്, ഡൊമനിക് പ്രസിന്‍റേഷന്‍, കെ.സി അബു എന്നിവര്‍ എ വിഭാഗത്തിന്‍റെ പ്രതിനിധികളാണ്.ഐ ഗ്രൂപ്പിന്‍റെ പ്രതിനിധികളായി പദ്മജ വേണുഗോപാല്‍, എ.എ ഷുക്കൂര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍ എന്നവരുള്‍പ്പെടെയുള്ളവരുണ്ട്. വി.എം സുധീരന്‍ അനുകൂലികളായ ടോമി കല്ലാനിയും ജോണ്‍സണ്‍ എബ്രഹാമും, പി.സി ചാക്കോയുടെ നോമിനിയായ ഡി സുഗതനും ഗ്രൂപ്പില്ലാത്തവരായി ജനറല്‍ സെക്രട്ടമാരാകും.

Top