തൊടുപുഴ: ഒരു ഡാം നിർമ്മിക്കുമ്പോൾ നമ്മൾ തകർക്കുന്നത് പ്രകൃതിയുടെ ഒരു ആവാസ വ്യവസ്ഥയെയാണ്. ഒരു ഡാം എന്നത് ഒരു ആവാസ വ്യവസ്ഥയാണ് എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഡാം നിർമ്മിക്കുന്നത് വീട് പണിയുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. മറിച്ച് ആരോഗ്യമുള്ള ശരീരത്തിൽ പുതിയൊരു അവയവം വച്ചു പിടിപ്പിക്കുന്നത് പോലെയാണ് പഴക്കമുള്ള ഡാമിനു പകരം മറ്റൊരു ഡാം പണിയുക എന്നു പറയുന്നത് ശസ്ത്രക്രിയ നടത്തുന്നത് പോലെ അതീവ സങ്കീർണ്ണമാണ്.
വീട് നിർമ്മിക്കുന്നതു പോലെ സിമന്റും കല്ലും മണ്ണും കട്ടയും കൂട്ടിക്കെട്ടി നടത്തുന്ന നിർമ്മാണമാണ് ഡാം നിർമ്മിക്കുന്നതിനെപ്പറ്റി പറയുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത്. എന്നാൽ, ഡാം ആദ്യം നിർമ്മിക്കേണ്ട്ത പ്രകൃതിയിലാണ്. ഡാം എന്നത് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം മുതൽ നിർമ്മിച്ചിറക്കുന്നത് ആവാസ വ്യവസ്ഥയിലാണ്. ഡാമിന്റെ പ്രകൃതിയെ തകർത്ത് ഒരു ആവാസ വ്യവ്‌സഥയെ ഇല്ലാതാക്കി മറ്റൊന്നു സൃഷ്ടിക്കുകയാണ് നമ്മൾ. രാഷ്ട്രീയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഒഴിവാക്കി നിർത്തിയാൽ സാമ്പത്തികം അടക്കം മറ്റ് നിരവധി പ്രതിസന്ധികൾ ഉണ്ട് ഒരു ഡാം നിർമ്മാണത്തിനായി.
ഡാമുകൾ നിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ പലതായി തരം തിരിക്കുന്നുണ്ട്. ഇടുക്കിയിലെ ഡാം ആർച്ച് ഡാമെന്നും, മുല്ലപ്പെരിയാറിലെ പാറയിൽ ഉറച്ച അടിത്തറയുള്ള ഗ്രാവിറ്റി ഡാമും, കൃത്രിമതീരം നിർമ്മിക്കുന്ന എംബാങ്ക്‌മെന്റ് ഡാമായ പറമ്പിക്കുളത്തെ ബാണാസുരസാഗർ ഡാം എന്നിവയാണ് കേരളത്തിലെ ഡാമുകളുടെ ഉദാഹരണങ്ങളായി നിരത്താവുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ ഡാം നിർമ്മിക്കുന്നത് ഏറെ അപകടം സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ ഡാമുകൾ നിർമ്മിക്കുമ്പോൾ ആദ്യം പരിഗണിക്കുക ആൾപ്പാർപ്പ് കുറവുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ്. അതുകൊണ്ടു തന്നെ വെള്ളത്തിനടിയിലാകുന്നത് ചതുരശ്ര കീലോമീറ്ററുകളായിരിക്കും. അതുകൊണ്ടു തന്നെ ജനവാസ കേന്ദ്രങ്ങൾ ഡാമിൽ നിന്നും ഏറെ അകലെ ആയിരിക്കുകയും ചെയ്യും. എന്നാൽ, ഡാം വനമേഖലയിൽ നിർമ്മിക്കുമ്പോൾ പ്രകൃതി സമ്പത്തു നശിക്കുമെന്നത് അടക്കമുള്ള പ്രചാരണവും സജീവമായിട്ടുണ്ട്.
ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയും പ്രത്യേകതകളും അനുസരിച്ചാണ് ഡാമുകൾ നിർമ്മിക്കുന്നത്. സിവിൽ എൻജിനീയർമാരാണ് ഈ ഡാമുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതും അടയാളപ്പെടുത്തൽ നടത്തുന്നതും. ജിയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ച് ഭൂമിയുടെ പ്രത്യേകതകൾ അടയാളപ്പെടുത്തുന്നു. അണകെട്ടി നിർത്തുന്ന വെള്ളത്തിന്റെ സാഹചര്യങ്ങൾ എല്ലാം ഹൈഡ്രോളജിസ്റ്റ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. വെള്ളം ഇവിടെ ദീർഘകാലം ശേഖരിക്കാമോ എന്നത് അടക്കം പരിശോധിക്കുന്നത് ജിയോ ടെക്‌നിക്കൽ എൻജിനീയറാണ്.