മഴ കനത്ത ദുരന്തം… 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു.ഇടുക്കിയിൽ നാലിടത്ത് ഉരുള്‍പൊട്ടി; 11 മരണം

ഇടുക്കി: കേരളത്തിൽ ആറ് ജില്ലകളിൽ ദുരിതം.കനത്ത മഴയാണ് 6 ജില്ലാകളിൽ . ഇടുക്കിയിൽ നാലിടത്ത് ഉരുള്‍പൊട്ടി 11 മരണം.ഇരുപത്തിയാറു വർഷങ്ങൾക്കുശേഷം ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റർ ഉയർത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകൾ തുറന്ന് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം വീതം പുറത്തേക്കുവിട്ട് നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഷട്ടർ തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. പന്ത്രണ്ടരയോടെ ഷട്ടർ തുറന്നു. 50 സെന്‍റീമീറ്ററാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. നാലു മണിക്കൂർ ട്രയൽ റൺ തുടരും. ഷട്ടർ തുറന്നതിനെ തുടർന്ന് ചെറുതോണി പാലം വലിയുള്ള ഗതാഗതം നിരോധിച്ചു.

ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.50 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതില്‍ താഴുകയും ചെയ്തതോടെ ട്രയല്‍ റണ്ണിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീണ്ടും കനത്തമഴയില്‍ സംസ്ഥാനം മുങ്ങി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വര്‍ധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.Idukki-land-slide-rain_

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ ഇടമലയാര്‍ ഡാം അതിന്റെ പരമാവധി ശേഷിയിലെത്തിക്കഴിഞ്ഞതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. സെക്കന്റില്‍ 600 ഘനയടി വെള്ളമാണ് ഒഴിക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവ് വന്നിട്ടില്ല. അതിനാല്‍ ഒഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക ഉരുൾപൊട്ടൽ. നാലിടത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. അടിമാലിയിലെ ഒരു വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ഹസൻകോയയുടെ ഭാര്യ ഫാത്തിമ, മകൻ നെജി, ഭാര്യ ജമീല, മക്കളായ ദിയ, മിയ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞ് ഇവരുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഹസൻകോയയെയും ബന്ധു മുജീബിനെയും പരിക്കുകളോടെ പുറത്തെത്തെടുത്തു. എട്ടരയോടെയാണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.കൊരങ്ങാട്ടിയിൽ ഉരുൾപൊട്ടി വീടിന് മുകളിലേക്ക് വീണ് വീട്ടിൽ ഉറങ്ങുകയായിരുന്നു ശോഭനയും മോഹനും മരിച്ചു. കുരിശുകുത്തിയിൽ മണ്ണിടിഞ്ഞ് വീണ് പഞ്ചപള്ളിയിൽ തങ്കമ്മ മരിച്ചു.

മുരിക്കാശ്ശേരി രാജപുരത്ത് ഉരുൾപൊട്ടി മണ്ണിടിഞ്ഞ് കരിക്കളത്ത് മീനാക്ഷി മരിച്ചു. രണ്ട് പേരെ പുഴയിൽ കാണാതായി.കീരിത്തോട് പെരിയാർവാലിയിൽ മഞ്ഞിടിഞ്ഞ് വീണ് അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവർ മരിച്ചു.ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മണ്ണ്മാറ്റി ആളുകളെ രക്ഷപ്പെടുത്തിയത്.

Top