സര്‍ക്കാറിനു കുരിശ് വഹിക്കാന്‍ താല്‍പര്യമില്ല.കു​രി​ശ്​ എ​ന്തു​പി​ഴ​ച്ചു? പൊ​ട്ടി​ത്തെ​റി​ച്ച്​ മു​ഖ്യ​മ​ന്ത്രി

കോട്ടയം: കുരിശ് എന്തു പിഴച്ചു. വലിയൊരു വിഭാഗത്തിെന്‍റ പ്രതീക്ഷയുടെയും വിശ്വാസത്തിെന്‍റയും അടയാളമാണ് കുരിശ്. അത് പൊളിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ കുരിശിനെതിരാണെന്ന പ്രതീതി സൃഷ്ടിച്ചു. അതില്‍ കൈവെക്കുേമ്പാള്‍ സര്‍ക്കാറിനോട് ചോദിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടി സ്വീകരിക്കുേമ്പാള്‍ കൂടുതല്‍ ജാഗ്രത വേണമായിരുന്നു. സര്‍ക്കാറിനു കുരിശ് വഹിക്കാന്‍ താല്‍പര്യമില്ല. ഒഴിപ്പിക്കലിെന്‍റ ഭാഗമായി 144 പ്രഖ്യാപിച്ച നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാം പരസ്യമായി പറയുന്നിെല്ലന്നും ബാക്കി കാര്യങ്ങള്‍ െവള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ചയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്നാര്‍ ൈകയേറ്റം ഒഴിപ്പിക്കലിെന്‍റ ഭാഗമായി സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചുനീക്കിയ ഇടുക്കി ജില്ല ഭരണകൂടത്തിെന്‍റ നടപടിക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. താല്‍ക്കാലിക ടെന്റുകള്‍ക്കു തീയിട്ട നടപടിയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനുപിന്നാലെ കോട്ടയത്തെ സിഐടിയു സമ്മേളന സ്ഥലത്തുവച്ചും ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കി.cross-munnar

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം കുരിശില്‍ വിശ്വസിക്കുന്നുണ്ട്. അതില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. എല്ലാം പരസ്യമായി പറയാനില്ല. ബാക്കി നാളെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചാണു കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണു നടപടി. വന്‍ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്‍റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്.
സ്പിരിച്വല്‍ ടൂറിസത്തിന്‍റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയത്. തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Top