മാറുന്ന കാലാവസ്ഥ പ്രവചനം!!മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്-മുരളി തുമ്മാരുകുടി

കൊച്ചി:മാറുന്നതും കൃത്യത ഇല്ലാത്തതുമായ കാലാവസ്ഥ പ്രവചനത്തെക്കുറിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ പ്രതികരണം .ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി .ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ച വിദഗ്ദ്ധനായ മുരളി.അദ്ദേഹത്തിന്റെ ആഗസ്ത് പതിനൊന്നിൽ ഫെയിസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് :

“ആഗസ്റ്റ് 11 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂർ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12 ന് ഇടുക്കി,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.”

ഈ പ്രവചനം കേട്ടിട്ടാണ് എറണാകുളത്തെ പെരുമ്പാവൂരിൽ ഉറങ്ങാൻ പോയത്. ഉണർന്നെണീച്ചത് തെളിഞ്ഞ പ്രഭാതത്തിലേക്കാണ്. കാർമേഘം ഒക്കെ മാറി തെളിഞ്ഞ സൂര്യൻ ആണ്. സോളാറിൽ നിന്നുള്ള ചൂട് വെള്ളം പോലും കിട്ടുന്നുണ്ട്. ആകെ സന്തോഷം ഉള്ളതും ആശ്വാസം പകരുന്നതും ആയ തുടക്കം ആണ്.

കംപ്യൂട്ടറിൽ കാണുന്ന നമ്മുടെ കാലാവസ്ഥ പ്രവചനങ്ങൾ നമ്മുടെ മുറ്റത്തും മാനത്തും കാണുന്ന കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് ഇന്ന് ആദ്യമല്ല. ചെറുപ്പത്തിൽ “മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്” എന്നൊക്കെയാണ് ഞങ്ങൾ കാലാവസ്ഥ പ്രവചനങ്ങളെ കളിയാക്കിയിരിന്നുനത്.

റഡാറുകളും ഉപഗ്രഹങ്ങളും സൂപ്പർ കംപ്യൂട്ടറുകളും ഒക്കെ വന്നതോടെ ലോകത്തെമ്പാടും കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ വിശ്വസനീയവും, കൃത്യത ഉള്ളതും ആയി മാറി. കേരളത്തിന് കൂടുതൽ വിശ്വസനീയമായ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കാൻ സർക്കാരും ഗവേഷണം സ്ഥാപനങ്ങളും മുൻകൈ എടുക്കണം. നമ്മൾ അറിയാതെ വലിയ കാറ്റും മഴയും ഒക്കെ നമ്മുടെ മുന്നിലെത്തുന്നതും ദുരന്തമാക്കുന്നതും ഒക്കെ ഒഴിവാക്കാൻ ശാസ്ത്രീയമായി ചെയ്യാവുന്നതൊക്കെ ചെയ്യണം. പ്രശ്നം ഉണ്ടായതിന് ശേഷം പ്രവചനം ശരിയാവാത്തതിന് കാരണം കണ്ടുപിടിച്ചത് കൊണ്ട് കുഴപ്പത്തിൽ ആയവർക്ക് ഗുണം ഒന്നുമില്ല.

കേരളത്തിൽ മറ്റു നഗരങ്ങളിലും കൂടുതൽ അനുകൂലമായ കാലാവസ്ഥയും പ്രതീക്ഷയുടെ പ്രഭാതവും ആണോ എന്നറിയില്ല. ആണെങ്കിൽ ഇന്നത്തെ കാലാവസ്ഥ പ്രവചനത്തിലെ വ്യതിയാനം നമുക്ക് ഗുണകരമാണ്. ആളുകളുടെ ഭീതി കുറയും, മണ്ണിടിച്ചിലിൽ പെട്ടവരുടെ തിരച്ചിൽ കൂടുതൽ നന്നായി നടത്താൻ പറ്റും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാം.

ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്.

മുരളി തുമ്മാരുകുടി

Top