കോഴിക്കോട്: കേരളത്തിലെ യുഡിഎഫും കോൺഗ്രസും ഗ്രൂപ്പ് പോരിൽ തമ്മിലടിച്ച് തകരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ നേതൃത്വവുമായി കടുത്ത വിയോചിപ്പിലാണ്കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്‍. ഒരിക്കല്‍ പാര്‍ട്ടി വിട്ട് പോവുകയും പിന്നീട് തിരികെ എത്തുകയും ചെയ്‌തെങ്കിലും കെ മുരളീധരന്റെ ജനപിന്തുണയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടായിരുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിനെതിരെ പലവുരു പരസ്യമായി പ്രതിഷേധിച്ച കെ മുരളീധരന്‍ ഇപ്പോഴും ആ നിലപാടില്‍ തന്നെയെന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍ണായക നേതൃയോഗത്തിലും മുരളീധരന്‍ പങ്കെടുത്തിരുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിറകെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം എന്ന വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ കെ മുരളീധരനെ വിളിക്കൂ എന്നായിരുന്നു ചിലയിടങ്ങളില്‍ ഉയര്‍ന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍. എന്നാല്‍ സംസ്ഥാന തലത്തിലെ നേതൃമാറ്റം എന്ന ആവശ്യം കേന്ദ്ര നേതൃത്വം തള്ളുകയായിരുന്നു.
പാര്‍ട്ടി ഏല്‍പിച്ചാല്‍ ഏത് പദവിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ പരസ്യ പ്രതികരണവും നടത്തിയിരുന്നു. കെപിസിസി തലപ്പത്തേക്ക് കെ മുരളീധരനെ കൊണ്ടുവരണം എന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞത്. മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയാണ് കെ മുരളീധരന്‍.
നിയമസഭ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ മാത്രമേ താന്‍ പ്രചാരണത്തിനിറങ്ങു എന്ന് കൂടി വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് വേളയില്‍ ലോക്‌സഭ നടക്കുന്നതിനാല്‍ ആണിത് എന്നാണ് വിശദീകരണം. മറ്റിടങ്ഹളില്‍ പ്രചാരണത്തിനിറങ്ങാന്‍ സമയവുണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.
2011 ല്‍ ആണ് തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം നിലവില്‍ വരുന്നത്. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും അവിടെ കെ മുരളീധരന്‍ ആണ് വിജയിച്ചത്. എന്നാല്‍ അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമായി. തിരുവനന്തപുരം മേയര്‍ ആയിരുന്ന വികെ പ്രശാന്തിനെ രംഗത്തിറക്കിയാണ് സിപിഎം മണ്ഡലം പിടിച്ചത്.
ഇത്തവണയും വികെ പ്രശാന്ത് തന്നെ ആയിരിക്കും വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥി എന്നാണ് സൂചനകള്‍. കെ മുരളീധരന്റെ സാന്നിധ്യമില്ലെങ്കില്‍ ഇത്തവണയും കോണ്‍ഗ്രസിന് വട്ടിയൂര്‍ക്കാവില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ആയേക്കില്ല എന്നാണ് വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആണ് കോണ്‍ഗ്രസ് നീക്കം.