കൊച്ചി:ബിജെപി അണികളെയും കേന്ദ്ര ബിജെപി നേതാക്കളെയും ഞെട്ടിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പികെ കൃഷ്ണദാസിനെ ബിജെപി അധ്യക്ഷനാക്കണമെന്ന് ദേശീയ നേതൃത്വത്തോട് മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു .മിസോറാം ഗവർണറായി പി.ശ്രീധരൻ പിള്ള ചുമതലയേറ്റതിനു ശേഷം ബി.ജെ.പി അദ്ധ്യക്ഷ സ്ഥാന പദവി ഒഴിഞ്ഞു കിടക്കുകയാണ്.കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോഴും പുതിയ ആളെ കണ്ടെത്താൻ ദേശീയ നേതൃത്വം കുഴങ്ങിയിരുന്നു.
2018 മേയിൽ കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചതിന് ശേഷം ജൂലായിൽ ശ്രീധരൻപിള്ള അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.പാർട്ടിയിൽ ഇരു ഗ്രൂപ്പുകളും തമ്മിൽ അദ്ധ്യക്ഷനായുള്ള വടംവലി ശക്തമായിരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി വി മുരളീധരൻ തന്നെ കൃഷ്ണദാസിനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്