മദ്യനയം മൂലമാണ് യു.ഡി.എഫ് തോറ്റതെന്ന് കെ.മുരളീധരന്.യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുതെന്നും മുരളി

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ മദ്യനയത്തെ പരോക്ഷമായി വിമര്‍ശിച്ചും പുതിയ മദ്യനയത്തെ അനുകൂലിച്ച ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിന്‍റെ അഭിപ്രായത്തോട് യോജിച്ചും കെ. മുരളീധരന്‍ എം.എല്‍.എ. മദ്യനയമാണ് ക്ളിഫ് ഹൗസില്‍ നിന്നും കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് യുഡിഎഫിനെ എത്തിച്ചത്. പുതിയ മദ്യനയത്തില്‍ വ്യക്തിപരമായി ഷിബു ബേബി ജോണിന്‍റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. എന്നാല്‍ എല്‍ഡിഎഫ് മദ്യനയത്തിനെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തണം. യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയത്തില്‍ യുഡിഎഫിന്‍റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.യു.ഡി.എഫിന്‍റെ മദ്യനയം വിജയമാണോ അല്ലയോ എന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട. അതുകൊണ്ടാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് യു.ഡി.എഫ് എത്തിയതെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

പുതിയ മദ്യനയത്തില്‍ വ്യക്തിപരമായി ഷിബു ബേബി ജോണിന്‍റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. അതേസമയം, എല്‍.ഡി.എഫിന്‍റെ മദ്യനയത്തിനെതിരെ യു.ഡി.എഫ് കാര്യമായ സമരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയത്തില്‍ യു.ഡി.എഫിന്‍റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.സര്‍ക്കാരിന്‍റെ പുതിയ മദ്യനയം ജൂലായ് മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇടത് സര്‍ക്കാരിന്‍റെ മദ്യനയം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ ഷിബു ബേബി ജോണ്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് മദ്യനയം അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ളാതായതെന്നുമായിരുന്നു ഷിബു ബേബി ജോണിന്‍റെ വിമര്‍ശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top