തൊടുപുഴ വാഴക്കുളത്ത് പെയിന്റിങ് തൊഴിലാളിയെ കാറില്‍ കയറ്റി കൊലപ്പെടുത്തി.കൊലപ്പെടുത്തിയത് സുഹൃത്തും ഹോട്ടല്‍ ജീവനക്കാരനുമായ സുജിത്? മൃതദേഹം വനപ്രദേശത്ത്

തൊടുപുഴ: പെയിന്റര്‍ ആയ സുഹൃത്തിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി ജഡം പാതവക്കിലെ വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാന്‍ പൊലീസ് കസ്റ്റഡിയില്‍.വാഴക്കുളം സ്വദേശിയായ സന്തോഷ് (49)ആണ് കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് മാമലക്കണ്ടം സ്വദേശിയും വാഴക്കുളത്ത ഹോട്ടല്‍ ജീവനക്കാരനുമായ സുജിത്തിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇന്ന് വൈകിട്ടോടെ നേര്യമംഗലം ആറാംമൈലിന് സമീപത്ത് വനപ്രദേശത്തുനിന്നുമാണ് പൊലീസ് സംഘം സന്തോഷിന്റെ മൃതദ്ദേഹം കണ്ടെടുത്തത്.എന്തിനാണ് സന്തോഷിനെ കൊന്നതെന്നോ എങ്ങിനെയാണ് കൊലപ്പെടുത്തിയത് എന്നോ സംമ്പന്ധിച്ച് സുജിത് ഇനിയും വെളിപ്പെടുത്തിയിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചന.

കഴിഞ്ഞമാസം 28-മുതല്‍ സന്തോഷിനെ കാണാനില്ലന്നുകാണിച്ച് വീട്ടുകാര്‍ പരാതിയുമായി എത്തിയതോടെയാണ് വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാപകമായി നടത്തിയ അന്വേഷണത്തില്‍ ഇരുവരും 28-ന് വൈകിട്ട് ഒരുമിച്ചുണ്ടായിരുന്നതായി പൊലീസിന് ബോദ്ധ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുജിത്തിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ നിഷേധിച്ചു.പിന്നീട് ഇയാളുടെ മൊബൈലിലെ കോള്‍ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അന്ന് വൈകിട്ട് സന്തോഷിനെ വിളിച്ചതായും തെളിഞ്ഞു.തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പണിക്കാര്യം സംസാരിക്കാനാണ് വിളിച്ചതെന്നും പറഞ്ഞ് തടിതപ്പി.എന്നാല്‍, പൊലീസ് ഇത് വിശ്വാസത്തിലെടുത്തില്ല. പിന്നീട് തെളിവെടുപ്പില്‍ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലെയും പെട്രോള്‍ പമ്പുകളിലേയും മറ്റും സിസി ടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ നീക്കത്തിലാണ് സന്തോഷിന്റെ തിരോധാനത്തില്‍ സുജിത്തിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ ഇരുവരും ഹോട്ടലില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും കാറില്‍ സഞ്ചരിക്കുന്നതും ഇരുമ്പുപാലത്തെ ബീവറേജസില്‍ നിന്നും സന്തോഷ് മദ്യം വാങ്ങുന്നതുമായ ദൃശ്യങ്ങള്‍ പരിശോധനയില്‍ പൊലീസിന് ലഭിച്ചു.ഇവര്‍ സഞ്ചരിച്ചിരുന്ന് മാരുതി 800 കാര്‍ സുജിത്തിന്റെ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ പലവട്ടം ചോദ്യം ചെയ്തു.ഒരിക്കല്‍ ഞാനവനെ കൊന്നെന്ന് സുജിത് സമ്മതിച്ചെങ്കിലും അടുത്ത നിമിഷം ഉരുണ്ടുകളിച്ച് മൊഴിമാറ്റി.പിന്നീട് എത്ര ചോദിച്ചിട്ടും ഒന്നും സമ്മതിക്കാന്‍ സുജിത് തയ്യാറായില്ല.പിന്നീട് ഇവര്‍ പോയതായി വ്യക്തമായ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം മുതല്‍ പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും വൈകിട്ടോടെ മൃതദ്ദേഹം കണ്ടെടുക്കുകയുമായിരുന്നു.മേല്‍ നടപടികള്‍ക്ക് ശേഷം മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുന്നതിനുള്ള നീക്കത്തിലാണ് പൊലീസ് സംഘം.

Top