ആസ്ട്രല്‍ പ്രൊജക്ഷന്‍ പുകമറ മാത്രം; കൊല നടത്തിയത് താന്‍ നേരിട്ട അവഗണനയിലുള്ള പ്രതികാരമായിട്ടെന്ന് കാഡല്‍

നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്, പ്രതിയുടെ ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ മൊഴി പുകമറയെന്ന് പൊലീസ്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതി കാഡല്‍ ജീന്‍സണ്‍ രാജ മൊഴി നല്‍കിയാതായി പൊലീസ് പറഞ്ഞു. നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു കാരണം.

ഇയാള്‍ ആദ്യം കൊല്ലാനുറച്ചത് പിതാവിനെയായിരന്നു. അച്ഛനെ കൊന്നതിനു ശേഷമാണ് കേഡല്‍ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പുകമറമാത്രമാണെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. കൃത്യം നടത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും ഇയാള്‍ വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉന്നതവിദ്യാഭ്യാസ നിലവാരമുള്ളവരാണ് കേഡലിന്റെ കുടുംബാംഗങ്ങള്‍. പ്ലസ്ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നില്ല. ഇതില്‍ അച്ഛന്‍ രാജ തങ്കം കോപാകുലനായിരുന്നു. അച്ഛനില്‍നിന്ന് വലിയ അവഗണനയും കേദലിന് നേരിടേണ്ടി വന്നിരുന്നു. അവഗണന അച്ഛനോടുള്ള പ്രതികാരത്തിലേക്ക് നയിക്കുകയായിരുന്നു. പിതാവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടാണ് ഇവരെയും കൊലപ്പെടുത്താനുള്ള തീരുമാനം എടുത്തത്. മൂന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയത്. ആദ്യം പിതാവിനെയാണ് കൊലപ്പെടുത്തിയതെന്നാണ് പുതിയ മൊഴിയില്‍ പറയുന്നത്.

പരസ്പര വിരുദ്ധമായാണ് പല ചോദ്യങ്ങള്‍ക്കും കേഡല്‍ ഉത്തരം നല്‍കിയത്. മനഃശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റബോധം തെല്ലുമില്ലാതെയാണു കൂട്ടക്കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാള്‍ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു.

Top