മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ദാരുണ സംഭവം ഭോപ്പാലില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ. നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മോഷണ ശ്രമത്തിനിടെ ദമ്പതികള്‍ കൊല്ലപ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാവാം ഇവര്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നു. രാവിലെ വീട്ടുവേലക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് ജി.കെ നായര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്നു ഭാര്യ ഗോമതി. മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞശേഷം പ്രായമായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top