കന്യാസ്ത്രീകളെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ?ഫാ.നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിയോടൊപ്പം

കോട്ടയം: കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍, കുറവിലങ്ങാട് മഠത്തില്‍ എത്തിയത് കൊലക്കേസ് പ്രതിയോടൊപ്പം. 2011ലെ അങ്കമാലി മുക്കന്നൂര്‍ തൊമ്മി വധക്കേസിലെ പ്രതി സജിയാണ് നിക്കോളാസ് എത്തിയത്. ഇന്നെലെയാണ് അദ്ദേഹം മഠത്തില്‍ എത്തിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തില്‍ ഫാദര്‍ എത്തിയതില്‍ അന്വേഷണം വേണമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് വൈദികന്‍ മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്. കോഴിയിറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യവും തര്‍ക്കവുമാണ് തോമസിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സജിക്കെതിരായ കേസ്. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ സജി അറുപത് ദിവസം റിമാന്‍ഡിലായിരുന്നു. കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജി വൈദികനൊപ്പം മഠത്തിലെത്തിയത്.കോളിളക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയതെന്നാണ് വെളിപ്പെടുത്തല്‍.2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.nicholas-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കന്യാസ്ത്രീകളെ സ്വാധീനിക്കാനും സമ്മര്‍ദ്ദത്തിലാക്കാനുമാണ് കൊലക്കേസ് പ്രതിയുമായി വികാരി അവിടെയെത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുറവിലങ്ങാട് പോയിതാണെന്നും, മഠം അടുത്തായതുകൊണ്ട് അവിടെ കയറിയതാണെന്നുമാണ് നിക്കോളാസ് മണിപ്പറമ്പിലിന്റെ പ്രതികരണം. കന്യാസ്ത്രീകളെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീകളുടെ പക്കലുള്ള തെളിവുകള്‍ കണ്ടിരുന്നുവെന്നാണ് ആദ്യം ഫാ.നിക്കോളാസ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ താന്‍ തെറ്റുദ്ധരിക്കപ്പെടുകയായിരുന്നു എന്നാണ് ഫാ.നിക്കോളാസ് പറഞ്ഞത്.

Top