കന്യാസ്ത്രീകള്‍ക്കെതിരായ പ്രതികാര നടപടി; കേരളം പൊറുക്കില്ലെന്ന് ഫാ .അഗസ്റ്റിന്‍ വട്ടോളി.സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കി.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരായ സഭാ നടപടി കേരളം പൊറുക്കില്ലെന്ന് അഗസ്റ്റിന്‍ വട്ടോളി. ഇത്തരം നടപടികളില്‍ സഭ വലിയ വില നല്‍കേണ്ടി വരുമെന്നും സേവ് അവര്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ ചടങ്ങുകളില്‍ നിന്നും പുറത്താക്കി. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനുമാണ് നടപടി. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കികൊണ്ട് നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തെരെഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി വിശദമാക്കി.

ഇതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയുണ്ടെന്ന് സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ എമില്‍ഡ പറഞ്ഞിരുന്നു. രാഷ്ട്രീയ സമരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് ഉന്നത പുരോഹിതന്‍ ചോദിച്ചതായി എമില്‍ഡ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും അവസാന നിമിഷം വരെ നീതിക്കായി പോരാടുമെന്നും എമില്‍ഡ പറഞ്ഞു. അതേസമയം, കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെയും സഭാ നടപടി.

മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് നടപടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. കത്തോലിക്കാ സഭയുടെ അഭ്യാര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. സഭാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് നടപടിയെടുത്തത്.

Top