പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയെ സുരക്ഷയുടെ പേരും പറഞ്ഞ് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിലുണ്ടായ പ്രസാദമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. ബെംഗളൂരു വിമാനത്താവളത്തിലാണ് ഇളയരാജയെ തടഞ്ഞുവെച്ചത്.
ക്ഷേത്ര ദര്‍ശനത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രസാദത്തിലെ തേങ്ങാക്കഷ്ണം സ്‌കാനറില്‍ തെളിഞ്ഞതാണ് ഇളയരാജയെ തടഞ്ഞുവെയ്ക്കാന്‍ കാരണമായത്. വിശദമായ പരിശോധനയ്ക്ക് വേണ്ടി മാറി നില്‍ക്കാന്‍ പറഞ്ഞതോടെ ഇളയരാജയുടെ മകനും സുരക്ഷാ േേഉദ്യാഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ബെംഗളൂരുവിലെ കെമ്പഗൗഡ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇളയരാജയെ പരിശോധിച്ച സുരക്ഷ ഉദ്യോഗസ്ഥന് അദ്ദേഹം ആരാണെന്ന് അറിയില്ലായിരുന്നു. താന്‍ ഇളയരാജയാണെന്നും സംഗീതഞ്ജനാണെന്നും സുരക്ഷാ ഉദ്യോഗസ്ഥനോട് പറഞ്ഞു നോക്കിയെങ്കിലും വിട്ടയക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഒരു മണിക്കൂറോളമാണ് ഇളയരാജയേയും കുടുംബത്തേയും തടഞ്ഞുവെച്ചത്. ഇതിനിടെ വിമാനം വൈകുകയും ചെയ്തു.