കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ അടി തുടങ്ങി.വയനാട് സെറ്റ് മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണെന്ന് അവ ഉന്നയിച്ച് .കൂടുതൽ സീറ്റ് ചോദിച്ച് കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കുക എന്ന ലക്ഷ്യമാണ് ലീഗ് മുന്നോട്ട് വെക്കുന്നത് .വയനാട് ചോദിച്ച് മറ്റേതെങ്കിലും മൂന്നാമതൊരു സീറ്റ് തരപ്പെടുത്തുക എന്ന തന്ത്രം കൂടിയുണ്ട് .അതിനാൽ ആണ് വയനാട് ചോദിക്കുന്നത് .കെ സുധാകരൻ മത്സരിക്കുന്നില്ലാത്തതിനാൽ കണ്ണൂർ സീറ്റ് ആണ് ലീഗ് ലക്‌ഷ്യം വെക്കുന്നത് കണ്ണൂരോ കാസറഗോഡ കിട്ടാനായിട്ടാണ് വായനാടിൽ പിടി മുറുകുന്നത് .
വയനാട് അല്ലെങ്കില്‍ കണ്ണൂര്‍, മൂന്നാം സീറ്റിനായി സമ്മര്‍ദം ശക്തമാക്കി മുസ്‌ലിം ലീഗ് രംഗത്ത് വന്നതാ വ്യക്തമായ ലക്ഷ്യത്തോടെ ആണ് . കെ എം ഷാജിയെ മുന്‍നിര്‍ത്തി അണിയറ നീക്കം തുടങ്ങിയിരിക്കുന്നത് .
രാഹുല്‍ ഗാന്ധിയും കെ സുധാകരനും സിറ്റിങ് എം പിമാരായ വയനാട്, കണ്ണൂര്‍ സീറ്റുകളില്‍ മത്സരിക്കുന്നില്ലെങ്കില്‍ ഏതെങ്കിലും ഒരു സീറ്റ് തങ്ങള്‍ക്കു തരണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് നേതൃത്വം അണിയറ നീക്കങ്ങള്‍ തുടങ്ങിയത് . യുഡിഎഫില്‍ മൂന്നാം സീറ്റിനായി പിടിമുറുക്കിയ ലീഗ് നേതൃത്വം തങ്ങള്‍ക്ക് സ്വാധീനമുളള ഈ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളാണ് നോട്ടമിട്ടിരിക്കുന്നത്. നിലവിലെ ദേശീയ സാഹചര്യത്തില്‍ മുസ്‌ലിംലീഗിന് സീറ്റുകള്‍ വര്‍ധിക്കേണ്ടത് അനിവാര്യമാണെന്നാണ്‌നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ യുഡിഎഫിന്റെ ശക്തികൂട്ടാന്‍ ഈ രണ്ടുസീറ്റുകളിലൊന്നു നല്‍കിയാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതീക്ഷ. രണ്ടിടങ്ങളിലും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം ഷാജിയുടെ പേരാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസിന് ഏറെ സ്വീകാര്യനായ നേതാവെന്ന പരിഗണന ഇക്കാര്യത്തില്‍ കെ. എം ഷാജിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവായതിനാല്‍ കണ്ണൂരില്‍ സുധാകരന് പകരം കെ. എം ഷാജിയെ മത്സരിപ്പിക്കുന്നതില്‍ തടസങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ലീഗ് നേതാക്കള്‍ നടത്തുന്ന അണിയറ ചര്‍ച്ചകളില്‍ നിന്നും ലഭിക്കുന്ന വിവരം.
വയനാട്ടുകാരനെന്ന പരിഗണന വയനാട് ലോക്‌സഭാ മണ്ഡലത്തിനായി കെ. എം ഷാജിക്കായി അവകാശ വാദമുന്നയിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനുപകരമായി അഴീക്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസിന് തിരിച്ചു നല്‍കാമെന്ന വാഗ്ദാനവും മുസ്‌ലിം ലീഗ് ഉയര്‍ത്തുന്നുണ്ട്. യു.ഡി. എഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ തങ്ങളുടെ അജന്‍ഡയുമായി മുന്‍പോട്ടു പോകാനാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് മുസ്‌ലിം ലീഗ് ജനവിധി തേടുന്നത്. യു.ഡി.എഫില്‍ വരുന്ന 29-നാണ് മുസ്‌ലിംലീഗുമായുളള സീറ്റു ചര്‍ച്ച നടക്കുന്നത് .
അതേസമയം വയനാട് ലോക്സഭാ സീറ്റ് മുസ്ലിം ലീഗിനില്ലെന്നും രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സുധാകരനൊഴികെ എല്ലാ കോൺഗ്രസ് എം.പിമാരും മത്സരിക്കുമെന്നും കെ.മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു. കെഎം മാണി ആത്മകഥ എഴുതുമ്പോൾ മനസിലുള്ളതാണ് എഴുതുന്നത്. നിയമസഭയിൽ മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തത്. അത് അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കില്ലെന്നും കെ.മുരളീധരൻ പ്രതികരിച്ചു. ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശമാണ്. അവരെ തളർത്തേണ്ടതില്ല. വടകരയിൽ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു.
രാമക്ഷേത്രം കോൺഗ്രസ് ബഹിഷ്കരിച്ചത് ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിനാലാണ്. വിശ്വാസികൾക്ക് പോകാം പോകാതിരിക്കാം. മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങിൽ യജമാനനാവരുത്. ശശി തരൂർ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭയെ ഗവർണ്ണർ അപമാനിച്ചു. അത് തെറ്റാണ്. ഗവർണ്ണർക്ക് സർക്കാറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മുഖം വീർപ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. ഗവർണ്ണർ സഭയിൽ വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണ്. മുഖ്യമന്ത്രി ചെയ്തതും തെറ്റാണ്. പ്രസംഗം വായിക്കാനുള്ള ആരോഗ്യ കുറവ് ഗവർണ്ണർക്കില്ല. 78 സെക്കന്റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവർണ്ണർ ചരിത്രത്തിലിടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗമായെന്നും മുരളീധരൻ പരിഹസിച്ചു.