Connect with us

News

സിപിഎം മനുസ്മൃതി എല്ലാവരും അനുസരിക്കണമെന്ന് പറഞ്ഞാല്‍, മനസില്ല !!!ബൽറാമിന് പിന്തുണയുമായി കെഎം ഷാജി

Published

on

കണ്ണൂർ :വി.ടി.ബൽറാമിന് പിന്തുണ പ്രഖ്യാപിച്ച് കെ എം ഷാജി എം എൽ എ.പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക‌ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ട വിടി ബല്‍റാം- കെആര്‍ മീര വാക് യുദ്ധത്തില്‍ ആണ് ബല്‍റാമിന് പിന്തുണയുമായി കെഎം ഷാജി എംഎല്‍എ എത്തിയത് .സി.പി.എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയെടുക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്തുണ .ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന രീതിയില്‍ സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ ശക്തമായ മറുപടിയുമായാണ് കെഎം ഷാജി രംഗത്തെത്തിയത്. ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമര്‍ശനങ്ങള്‍ക്ക് അതീതമാണെന്നാണ് സിപിഎം മനു സ്മൃതിയെന്നും എന്നാല്‍ ഇത് എല്ലാവരും അനുസരിക്കണമെന്ന് പറഞ്ഞാല്‍ മനസില്ലെന്നാണ് ഉത്തരമെന്നും കെഎം ഷാജി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശീതീകരിച്ച റൂമിലിരുന്നു മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവര്‍ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണെന്ന് ഷാജി കുറിപ്പില്‍ പറയുന്നു. ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവര്‍ക്കെതിരെ മൗനത്തേക്കാള്‍ വലുതായി ഒന്നും ചെയ്യാനില്ല. വര്‍ഗവിപ്ലവത്തിന് നരബലി നടക്കുമ്ബോള്‍ വാഴപ്പിണ്ടിയേക്കാള്‍ നല്ലൊരു സമരായുധമില്ലെന്ന് മാര്‍ക്സേട്ടന്‍ പറഞ്ഞിട്ടുണ്ടെന്നും ഷാജി പരിഹസിച്ചു.

അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നല്‍കിയ കല്പനാ സൃഷ്ടികളൊക്കെ പറയാന്‍ കൊള്ളാം.പക്ഷേ ഇവിടെ ആര്‍ക്കാണത് വേണ്ടത്.? കോണ്‍ഗ്രസ്സ്കാരും ലീഗുകാരും കേരള കോണ്‍ഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നില്‍ക്കുന്നവരല്ല. അപ്പോള്‍ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തില്‍. ഈ ബ്ലാക്ക് ജീനിയസ്സുകള്‍ നിലകൊള്ളുന്നതും അവര്‍ക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് ഇവര്‍ വിമര്‍ശിക്കപ്പെടുമ്ബോള്‍ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്. അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകള്‍ക്കെന്ത് ആവിഷ്കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്തെന്നും ഷാജി ചോദിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമർശനങ്ങൾക്കതീതരാണെന്ന സി പി എം ‘മനുസ്മൃതി’ നാട്ടുകാർ മുഴുവൻ അനുസരിക്കണമെന്ന് പറഞ്ഞാൽ മനസ്സില്ല എന്നാണുത്തരം. എഴുത്ത് മനോഹരമായ പ്രവർത്തിയാണ്. പക്ഷേ എഴുത്തുൾകൊള്ളുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ സി പി എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയാകുമ്പോൾ വിമർശനങ്ങൾ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുത്.

ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവർ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവൺമെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്.

ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവർക്കെതിരെ മൗനത്തെക്കാൾ വലുതെന്തുണ്ട്. വർഗ്ഗ വിപ്ലവത്തിന് നരബലികൾ നടക്കുമ്പോൾ വാഴപ്പിണ്ടിയെക്കാൾ നല്ലൊരു സമരായുധമില്ലെന്ന് മാർക്സേട്ടൻ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പഠിച്ചിട്ട് വിമർശിക്കൂ കുഞ്ഞുങ്ങളെ.

അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നൽകിയ കല്പനാ സൃഷ്ടികളൊക്കെ പറയാൻ കൊള്ളാം.പക്ഷേ ഇവിടെ ആർക്കാണത് വേണ്ടത്.? കോൺഗ്രസ്സ്കാരും ലീഗുകാരും കേരള കോൺഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നിൽക്കുന്നവരല്ല. അപ്പോൾ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തിൽ.ഈ ബ്ലാക്ക് ജീനിയസ്സുകൾ നിലകൊള്ളുന്നതും അവർക്ക് വേണ്ടിയാണ്.അതുകൊണ്ടാണ് ഇവർ വിമർശിക്കപ്പെടുമ്പോൾ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്.

അതു കൊണ്ട് തന്നെയാണ് ‘ബ്രാന്മണദാസ്യം ശൂദ്ര ധർമ്മമെന്ന’ പോലെ ഈ സി പി എം നിർമ്മിത വ്യാജ പൊതുബോധത്തെ, അതിന്റെ പ്രയോഗ്താക്കളെ ചോദ്യം ചെയ്യരുതെന്ന ആജ്ഞ ഉയരുന്നത്.അങ്ങനെ ഉയരുന്ന പക്ഷം വെട്ടുകിളികൾ വന്ന് നിങ്ങളെ 51 വെട്ട് വെട്ടി തീരുമാനമാക്കുന്നതാണ് ഈ വിപ്ലവ പൈങ്കിളിയുടെ ക്ലൈമാക്സ്.

അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകൾക്കെന്ത് ആവിഷ്കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്ത്..

Crime30 mins ago

ലൈംഗിക പീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് കനത്ത തിരിച്ചടി!! അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. കര്‍ദിനാള്‍ ജയിലില്‍ തുടരും…

Crime42 mins ago

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകി കബളിപ്പിച്ചുവെന്ന് കേസ്

Kerala50 mins ago

കോൺഗ്രസിൽ അടപടലം അടി !തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ.തിരഞ്ഞെടുപ്പിൽ വിജയിച്ചത് കുറ്റമല്ല ; ഒരാൾ ഒരു പദവി അംഗീകരിക്കില്ലെന്ന്‌ കൊടിക്കുന്നിൽ സുരേഷ്

Crime5 hours ago

അഴിമതി,പി.ചിദംബരം അറസ്റ്റില്‍…

mainnews7 hours ago

നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്

Kerala12 hours ago

കന്യകാമഠങ്ങളില്‍ രാത്രി നിരങ്ങുന്ന വൈദികര്‍; പിന്‍വാതില്‍ തുറന്ന് വന്ദ്യവയോധിക വൈദികര്‍

National12 hours ago

വനിത നേതാക്കള്‍ പൊരിഞ്ഞ അടി; കസേരയില്‍ കടിപിടി; കസേര വലിച്ചിടാന്‍ വമ്പത്തികള്‍

mainnews13 hours ago

മനുഷ്യജീവനുപുല്ലുവില !!!മഴ മാറിയതിനു പിന്നാലെ ഖനന നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

Featured13 hours ago

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല; ഹര്‍ജിയില്‍ പിഴവുണ്ടെന്ന് ജസ്റ്റിസ്

Featured13 hours ago

ഐ.എന്‍.എക്സ് മീഡിയ കേസ് പി ചിദംബരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald