കെ എം ഷാജിയുടെ പത്രിക തള്ളാൻ സാധ്യത !ആറ് വർഷത്തേക്ക് മത്സരിക്കാൻ യോഗ്യതയില്ല ?

കണ്ണൂർ : അഴീക്കോട് മത്സരിക്കുന്ന കെ എം ഷാജിയുടെ പത്രിക തള്ളാൻ സാധ്യത ! കെ.എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി വിധി നിലവിൽ നിൽക്കുന്നതിനാൽ മത്സരിക്കാൻ അയോഗ്യൻ എന്നും ഷാജിയുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളാനും സാധ്യത. എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് ഷാജിയെ കുറുക്കുന്ന നിയമ പ്രശ്‍നം.

തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വർഗീയ ധ്രുവീകരണം നടത്തിയെന്ന പരാതിയുമായാണ് നികേഷ് കോടതിയെ സമീപിച്ചത്. ആറ് വർഷത്തേക്ക് കെ.എം ഷാജിയ്‌ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. ഈ ഉത്തരവ് വിധിയിലൂടെ സ്റ്റേ വന്നു എങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്ന വിധിക്ക് സ്റ്റേ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നത് വിവാദ വിഷയമായി ഉയരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും സഭാ റജിസ്റ്ററിൽ ഒപ്പുവയ്ക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വീണ്ടും വ്യക്തമാക്കിയിരുന്നു . തിരഞ്ഞെടുപ്പ് അസാധുവാക്കി ഹൈക്കോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി വന്നത് .എന്നാൽ ആ ഉത്തരവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ ഉണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം .

മുസ്‌‌ലിം ലീഗ് സ്ഥാനാർത്ഥിയായ ഷാജി വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് മറിക്കുകയായിരുന്നുവെന്ന് നികേഷ് കോടതിയെ ബോധിപ്പിച്ചിരുന്നു എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. ജസ്‌റ്റിസ് പി.ഡി.രാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികേഷ് കുമാറിന് 50000 രൂപ കോടതി ചിലവ് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു .ഇടതുപക്ഷ സ്ഥാനാർത്ഥിയായ നികേഷ് കുമാറിനെ 2462 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി അഴീക്കോട് തോൽപ്പിച്ചത്.

Top