മുസ്ലിം ലീഗ് കോൺഗ്രസിന് മുന്നിൽ അടിയറ പറഞ്ഞു !മുന്നോക്ക സംവരണത്തിൽ കോൺഗ്രസ് – മുസ്‍ലിം ലീഗ് ധാരണ

കൊച്ചി: ഒടുവിൽ നയങ്ങൾ മാറ്റി വെച്ച് കോൺഗ്രസിന് മുൻപിൽ മുസ്ലിം ലീഗ് സറണ്ടർ ചെയ്തു .മുന്നോക്ക സംവരണ വിഷയത്തിൽ തർക്കങ്ങളില്ലാതെ മുന്നോട്ട് പോകാൻ കോൺഗ്രസ് – മുസ്‍ലിം ലീഗ് ധാരണ. പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകി. ഫോണിലൂടെയായിരുന്നു നേതൃതല ആശയവിനിമയം നടന്നത്.

മുന്നോക്ക സംവരണത്തെ അനുകൂലിക്കുകയാണെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ലീഗ് നേതാക്കൾ ആശയവിനിമയം നടത്തിയിരുന്നു. കോൺഗ്രസെടുത്ത തീരുമാനത്തിൽ പ്രതിഷേധമുണ്ടങ്കിലും സ്വന്തം നിലപാട് സ്വീകരിക്കാനുള്ള അവകാശം അവർക്കുണ്ടന്ന പൊതു തീരുമാനത്തിൽ ലീഗ് എത്തി. മുന്നണിയിൽ ആലോചിക്കും മുമ്പ് ലീഗ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിഡി സതീശന്‍റെ പരാമർശം പുറത്ത് വന്നതോടെ രംഗം വഷളാക്കരുതെന്നാവശ്യപ്പെട് ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളോട് സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്നാണ് രണ്ട് നിലപാടിൽ ഉറച്ച് നിൽക്കുമ്പോഴും പരസ്പരം കുറ്റപ്പെടുത്തരുതെന്ന തീരുമാനത്തിൽ എത്തിയത്. കോൺഗ്രസിന് കോൺഗ്രസിന്‍റേതായ നിലപാടും ലീഗിന് ലീഗിന്‍റേതായ നിലപാടും സ്വീകരിക്കാൻ അവകാശമുണ്ടന്ന തരത്തിലാകും മാധ്യമങ്ങളോട് അടക്കം വിശദീകരിക്കുക. 2011ലെ യുഡിഎഫ് പ്രകടന പത്രികയിൽ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നുവെന്ന കാര്യം ഉയർത്തിയാകും കോൺഗ്രസ് പ്രതിരോധം. പരസ്പരം കുറ്റപ്പെടുത്തരുതെന്ന് ലീഗ് കോണ്‍ഗ്രസ് ധാരണ രണ്ട് പാര്‍ട്ടികളും അവരവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കും.

Top