ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി; മുഹമ്മദ് ഹാജിയുടെ സ്ഥാനം പോയി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി. ശബരിമല വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാരം തുടരുകയാണ്. ഈ അവസരത്തിലാണ് ലീഗ് നേതാവ് മുഹമ്മദ് ഹാജി സമരപ്പന്തലിലെത്തി ശേഭയെ സന്ദര്‍ശിച്ചത്.

യൂത്ത് ലീഗ് സംഘടിപ്പിച്ച യുവജനയാത്രയുടെ സമാപനദിവസം ശോഭാ സുരേന്ദ്രനെ സന്ദര്‍ശിക്കുന്ന ചിത്രം വൈറലായതോടെയാണ് കാസര്‍ഗോഡ് മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയ്ക്കെതിരെ നടപടിയെടുക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത്. ചിത്രത്തിനെതിരെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പരാതിയുമായി നേതൃത്വത്തെ സമീപിച്ചതോടെയാണ് നടപടി. പാര്‍ട്ടി സ്ഥാനത്തുനിന്നും മുഹമ്മദ് ഹാജിയെ പുറത്താക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഹമ്മദ് ഹാജിക്കെതിരെ വാര്‍ഡ് കമ്മിറ്റി സ്വീകരിച്ച നടപടി പഞ്ചായത്ത് കമ്മിറ്റിയും അംഗീകരിച്ചു. പുതിയ ആക്ടിംഗ് പ്രസിഡന്റായി സീനിയര്‍ വൈസ് പ്രസിഡന്റ് യു.കെ. ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗല്‍പാടി പഞ്ചായത്തില്‍ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്. ഈ ചിത്രം ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തോടെ വന്‍ വിവാദമായി. തുടര്‍ന്ന് നേതൃത്വത്തിന് പരാതി പ്രവാഹമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്.

Top