രമേശ് ചെന്നിത്തലയെ വിശ്വാസമില്ല..!ലീഗും എല്‍ ഡി എഫിലേക്ക് ? ലീഗിനെയും എല്‍ ഡി എഫിലെത്തിക്കാന്‍ സി പി എം ശ്രമം

ന്യുഡല്‍ഹി :രമേശ് ചെന്നിത്തലയില്‍ മുസ്ളിം ലീഗിനു വിശ്വാസമില്ല.ലീഗും എല്‍ ഡി എഫിലേക്ക് നീങ്ങാനുള്ള ചുവടുവെപ്പെന്നു സൂചന .അതേസമയം കേരള കോണ്‍ഗ്രസിനേപ്പോലെ ലീഗിനെയും എല്‍ ഡി എഫിലെത്തിക്കാന്‍ സി പി എം ശ്രമത്തിനും തുടക്കം കുറിച്ചു. ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്താല്‍ സജീവമല്ലാത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ ലീഗിനും താത്പര്യക്കുറവുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോയതും ഇതുകൊണ്ടാണ് എന്നാണ് സൂചന.കേരള കോണ്‍ഗ്രസ് മാണിയെ എല്‍ ഡി എഫിലെത്തിക്കാന്‍ സി പി എം നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ നല്‍കിയ പിന്തുണ.ഇതേപോലെ തന്നെ ലീഗിനേയും ഇടതുപക്ഷമുന്നണിയില്‍ എത്തിക്കാനുള്ള കരുക്കള്‍ നീക്കുകയാണ് സി.പി.എം .
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ബദലാകുക എന്നതാണ് സി പി എം ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ ബദലിനു വേണ്ടി സീതാറാം യച്ചൂരി ശ്രമം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനെയും ഇതിന്റെ കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം.എം.പിയായ കുഞ്ഞാലിക്കുട്ടിക്ക് കേന്ദ്ര മന്ത്രിയാകണമെങ്കില്‍ ദേശീയ സഖ്യമോ കോണ്‍ഗ്രസോ അധികാരത്തില്‍ വരണം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. രമേശ് ചെന്നിത്തലയെ ക്രൈസ്തവ ,ഇസ്ലാം സമൂഹം കാണുന്നത് ബി ജെ പിയുടെ പ്രതിനിധിയായിട്ടാണ്.ഡല്‍ഹിയിലെത്തിയ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസുകാരെക്കാള്‍ കൂടുതല്‍ കാണുന്നത് സീതാറാം യച്ചൂരിയെയാണ്. അതായത് യച്ചൂരിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അദ്ദേഹം.

ദേശീയ ബദലിനു ശ്രമിക്കുന്ന മുന്‍നിര നേതാക്കളില്‍ കുഞ്ഞാലിക്കുട്ടിയുമുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണെന്ന് കുഞ്ഞാലിക്കുട്ടിക്കറിയാം.കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണിയെയും ദേശീയ ബദലിന്റെ ഭാഗമാക്കും. കേരളത്തില്‍ കോണ്‍ഗ്രസ് സി.പി.എമ്മിന്റെ ടാര്‍ഗറ്റാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സകല അടവും സി പി എം പ്രയോഗിക്കും.കോണ്‍ഗ്രസ്, സി പി എം സഖ്യം കേരളത്തിലൊരിക്കലും സാധ്യമാകില്ല. പിണറായിക്കാണെങ്കില്‍ തുടര്‍ ഭരണത്തിന് ആഗ്രഹവുമുണ്ട്. ലീഗും കേരള കോണ്‍ഗ്രസും ഒപ്പം നിന്നാല്‍ അടുത്ത ഭരണവും പിടിക്കാമെന്ന് സി പി എം കരുതുന്നു. സി പി ഐ ഇതിനെ എതിര്‍ക്കില്ല. എതിര്‍ത്തിട്ടും ഫലമില്ലെന്ന് അവര്‍ക്കറിയാം.ഇതിനു വേണ്ടി ദേശീയ തലത്തില്‍ നീക്കങ്ങള്‍ നടക്കുന്നു എന്ന് ചുരുക്കം.ലീഗിന്റെ അണികള്‍ കാസര്‍ഗോഡ് പോലുള്ള സ്ഥലങ്ങളില്‍ എന്‍.ഡി.എഫ്. പോലുള്ള സംഘടനകളില്‍ സഹകരിക്കുന്നതും ലീഗിന് തലവേദനയാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top