ലീഗിൽ പൊട്ടിത്തെറി !കുഞ്ഞാലിക്കുട്ടിക്ക് എതിരെ കെ.എം ഷാജി. അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്ന് ഉപദേശം

മുസ്ലിം ലീഗിലും പൊട്ടിത്തെറി .പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നതിനെതിരെ ലീഗിലെ യുവരക്തം രംഗത്ത് .  കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരേ പരോക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവരെന്നും കെ.എം ഷാജി പറഞ്ഞു. എം.പി സ്ഥാനം രാജിവെച്ച് പി. കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണണെമെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top