കുഞ്ഞാലിക്കുട്ടിയെ ഒളിക്യാമറയില്‍ കുടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് പിന്നില്‍ ആര്‍എസ്എസ്; പേഴ്‌സണല്‍ സ്റ്റാഫിനെ വലയിലാക്കിയ യുവതിയുടെ നീക്കം കുഞ്ഞാലിക്കുട്ടി പൊളിച്ചു: ശബ്ദ രേഖകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്

ന്യൂഡല്‍ഹി: മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഒളിക്യാമറയില്‍ കുടുക്കാന്‍ നീക്കം നടത്തിയത് സംഘപരിവാര്‍ സംഘടനകളുടെ നിര്‍ദ്ദേശമനുസരിച്ചെന്ന് സൂചന. പത്തനം തിട്ട സ്വദേശിയിനായ ഒരു യുവതിയാണ് നിരവധി തവണ മന്ത്രിയായിരിക്കെ കുഞ്ഞാലിക്കുട്ടിയെ പല കാരണങ്ങള്‍ പറഞ്ഞ് കാണാന്‍ ശ്രമിച്ചത്. ജിജി തോംസണെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ സംഘത്തിലെ യുവതി മന്ത്രിയെ ഒളിക്യാമറയില്‍ കുടുക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. ഇത് സംബന്ധിച്ച നിര്‍ണായക തെളിവുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാഷ്ട്രീയ ശത്രുക്കളെ ഒളി ക്യാമറയില്‍ കുടുക്കി സംഘപരിവാരത്തിന് നല്‍കിയ വിവാദ മലയാളിമാധ്യമ പ്രവര്‍ത്തകനാണ് കോടികളുടെ കരാറില്‍ കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ നീക്കം നടത്തിയത്. കുഞ്ഞാലിക്കുട്ടിയ ഏതെങ്കിലും തരത്തില്‍ കുടുക്കി കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് വ്യാപകമായി പ്രചരണം നടത്താനായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ശ്രമം. കുഞ്ഞാലിക്കുട്ടിയെ കുടുക്കുന്നതോടെ ഒരു സമുദായത്തെ മുഴുവനായും ഒറ്റപ്പെടുത്തികൊണ്ടുള്ള നീക്കങ്ങള്‍ക്കായിരുന്നു സംഘപരിവാര സംഘടനകളുടെ ആലോചന. ഇതിനായി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് നിര്‍ദ്ദേശമനുസരിച്ച് കരുക്കള്‍ നീക്കിയെങ്കിലും കുഞ്ഞാലിക്കുട്ടി തിരക്കഥ മുന്‍കൂട്ടിയറിഞ്ഞ് സമര്‍ത്ഥമായി ഒഴിവാകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട മലപ്പുറം സ്വദേശിയായ ഒരു യുവാവുമായി അടുപ്പം സ്ഥാപിച്ച യുവതി ഇയാളെ വലയിലാക്കുകയായിരുന്നു. സുന്ദരിയായ യുവതിയുടെ വാചകത്തിലും സൗന്ദര്യത്തിലും മയങ്ങിയ ഈ യുവാവ് കുഞ്ഞാലിക്കുട്ടിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള അവസരം വാങ്ങികൊടുക്കാമെന്ന് ഉറപ്പ് കൊടുത്തു. യുവതിയും ഈ യുവാവും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ രേഖകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചതോടെയാണ് ഗൂഢാലോചന വ്യക്തമായത്. ചതിയാണെന്ന് മനസിലാക്കാതെയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് യുവതിയുടെ വലയില്‍ കുടുങ്ങിയത്. യുവതി താമസിക്കുന്ന വനിതാ ഹോസ്റ്റലില്‍ ഭക്ഷണമെത്തിച്ചും ഒപ്പം കറങ്ങിയും യുവതി ഇയാളെ വളച്ചു.

ഇയാള്‍ വഴി കുഞ്ഞാലിക്കുട്ടിയ്ക്ക് മുന്നില്‍ ബിസിനസ് പ്രൊജക്ട് അവതരിപ്പിക്കാനായിരുന്നു അവസരം ചോദിച്ചത്. അങ്ങിനെ കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് സൗഹൃദം സ്ഥാപിക്കുകയും കുടുക്കുകയുമായിരുന്നു ലക്ഷ്യം. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ മന്ത്രി ഈ യുവതിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പലതവണ അവസരം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സംഘപരിവാരത്തിന്റേയും ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്റെയും ഗൂഢാലോചന പൊളിഞ്ഞത്.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറാക്കിയ ഒളിക്യമാറ ഓപ്പറേഷന്‍ പുറത്ത് വിട്ടത് ബിജെപിയായിരുന്നു. ബിജെപിയുമായി ധാരണയെത്തിയനുശേഷമാണ് ഒളിക്യമാറ ഓപ്പറേഷന്‍ നടത്തിയതെന്ന് വിവാദ മാധ്യമ പ്രവര്‍ത്തകനൊപ്പം പ്രവര്‍ത്തിച്ച മുന്‍ ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

Top