കല്യാണത്തിന് പാട്ടും ഡാൻസും ഉണ്ടെങ്കിൽ നിക്കാഹ് നടത്തില്ല

കല്യാണത്തിന് പാട്ടും ഡാൻസുമുണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഉത്തർ പ്രദേശിലെ ഇസ്ലാം മത പണ്ഡിതർ. ഉത്തർ പ്രദേശ് ബുലന്ദ്ഷഹർ ജില്ലയിലെ പണ്ഡിതരാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്.

 

മതനേതാക്കളുമായുള്ള യോഗത്തിലെ തീരുമാനത്തിനു ശേഷം ഖാസി ഏ ഷഹർ മൗലാന ആരിഫ് ഖാസിമി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. “കല്യാണത്തിന് ഡിജെയോ പാട്ടോ ഡാൻസോ ഉണ്ടെങ്കിൽ നിക്കാഹ് നടത്തിത്തരില്ല. ഇതൊന്നും ഇസ്ലാമിക സംസ്കാരത്തിൽ പെട്ടതല്ല. പണം ധൂർത്തടിക്കുന്നത് ഇസ്ലാമിൽ പെട്ടതല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇസ്ലാമിക സമൂഹത്തിൽ നിന്ന് ധൂർത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഒരു വിവാഹം നടത്തിയതുകൊണ്ട് വധുവിൻ്റെ കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉണ്ടാവരുത്.”- ഖാസി പറഞ്ഞു.

Top