മുപ്പത്തിമൂന്ന് വര്‍ഷം മൂത്തൂറ്റിനെ സേവിക്കുന്ന ജീവനക്കാരന് ശമ്പളം വെറും പതിനൊന്നായിരം രൂപമാത്രം; കള്ളക്കണക്കുകളുമായി മുത്തൂറ്റിന്റെ പത്രപരസ്യം; സമരം ശക്തമായതോടെ മാനേജ്‌മെന്റ് ആശങ്കയില്‍

കോട്ടയം: മൂത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളിവിരുദ്ധ നടപടിയ്‌ക്കെതിരെ സി ഐടിയുവിന്റെ നേതൃത്വിലുള്ള അനിശ്ചിതകാല സമരം ശക്തിപ്പെട്ടതോടെ കള്ള പ്രചരണവുമായി മുത്തൂറ്റ് ഗ്രൂപ്പ് രംഗത്ത്. മനോരമയിലും മാതൃഭൂമയിലും ലക്ഷങ്ങള്‍പൊടിച്ച് നല്‍കിയ പരസ്യത്തിലാണ് പച്ചക്കള്ളങ്ങള്‍ മൂത്തൂറ്റ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മുതല്‍ തുടങ്ങിയ അനിശ്ചിതകാല സമരത്തോടെ മൂത്തൂറ്റിന്റെ മുഴുവന്‍ ബ്രാഞ്ചുകളും പ്രവര്‍ത്തന രഹിതമാണ്.

നാട്ടുകാരില്‍ നിന്ന് കൊള്ളപലിശ വാങ്ങുന്ന മുത്തൂറ്റ് ജീവനക്കാര്‍ക്ക് നല്‍കുന്നതാകട്ടെ തുഛ്മായ ശമ്പളവും. ഇത് ചോദ്യ ചെയ്ത് സംഘടനാ പ്രവര്‍ത്തനം ആരഭിച്ചതോടെ പ്രതികാര നടപടികളുമായി മാനേജ്‌മെന്റ് രംഗത്തിറങ്ങുകയായിരുന്നു. സംഘടനാ നേതൃത്വത്തിലുള്ള നിരവധി പേരെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് സ്ഥലം മാറ്റി. ഒരാളെ കാരണം പോലും കാണിക്കാതെ പുറത്താക്കി. അമ്പതോളം പേരെ സസ്‌പെന്റ് ചെയ്തു. ഇത്തരം തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരായാണ് മുത്തൂറ്റ് തൊഴിലാളികല്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ചര്‍ച്ചകര്‍ക്ക് പോലും മൂത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു.muthoot-salary-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്രപരസ്യമനുസരിച്ച് മൂത്തൂറ്റ് പറയുന്നത് പ്യൂണിന് 16500 രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് എന്നാല്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തിയ അന്വേഷണത്തില്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍മുഴുവന്‍ കല്ലുവച്ച നുണയാണെന്ന് തെളിഞ്ഞു. ഞങ്ങള്‍ക്ക് ലഭിച്ച് ജൂലൈയിലെ ശമ്പള സര്‍ട്ടിഫിക്കറ്റില്‍ സര്‍വ്വീസ് അസിസ്റ്റിന്റെ ശമ്പളം വെറും പതിനൊന്നായിരം രൂപമാത്രമാണ്. മുപ്പത്തി മൂന്ന് വര്‍ഷമായി മൂത്തൂറ്റിനെ സേവിക്കുന്ന മൂത്തൂറ്റിന്റെ ജീവനക്കാരന്റെ ശമ്പളമിതാണ്. 1983 ല്‍ മൂത്തൂറ്റില്‍ ചേര്‍ന്ന ഈ സ്റ്റാഫിന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ് മാത്രം മതി മുത്തൂറ്റിന്റെ പരസ്യത്തിലെ കള്ളകണക്കുകള്‍ പൊളിയാന്‍.

1992 ല്‍ ജോലിയ്ക്ക് ചേര്‍ന്ന റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടിവിന്റെ ശമ്പളം വെറും പതിനാലായിരം രൂപ. 2010ല്‍ മൂത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിയ്ക്ക് ചേര്‍ന്ന അസിസ്റ്റന്റ് മാനേജര്‍ക്ക് ലഭിക്കുന്നത് ഇരുപത്തൊന്നായിരം രൂപ മാത്രമാണ് എന്നാല്‍ മൂത്തൂറ്റ് പരസ്യത്തില്‍ അവകാശപ്പെടുന്നത് ഇരുപത്താറായിരത്തിലധികം രൂപ ആദ്യഘടത്തില്‍ നല്‍കുന്നുണ്ടെന്നാണ്.muthoot-salary-2 ഇത്തരത്തില്‍ വര്‍ഷങ്ങളോളം സേവനമുള്ള ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ഇതായിരിക്കെ പത്രപരസ്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മൂത്തൂറ്റ് ശ്രമിക്കുന്നത്. മൂവായിരത്തിലധികം ജീവനക്കാരില്‍ 95 ശതമാനം പേരും സമരത്തിലാണെന്നും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി എന്നാല്‍ വെറും 200 പേര്‍ മാത്രമാണ് സമരത്തിലാണെന്നാണ് മുത്തൂറ്റിന്റെ അവകാശവാദം.

ആഴ്ച്ചകള്‍ക്ക് മുമ്പ് എറണാകുളത്ത് നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ മാത്രം ആയിരത്തിലധികം തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളും സംസ്ഥാനം മുഴുവനും അടഞ്ഞുകിടക്കുന്ന മൂത്തൂറ്റിന്റെ ശാഖകളു മാത്രം മതി ഈ കണക്കുകള്‍ പച്ചക്കള്ളമാണെന്ന് തെളിയാന്‍. സമരം ശക്തിപ്പെട്ടതോടെ കള്ളപ്രചരണവും ഗുണ്ടായിസവുമായി സമരത്തെ തകര്‍ക്കാനാണ് മുത്തൂറ്റ് ശ്രമിക്കുന്നതെന്ന് തൊഴിലാളി നേതാക്കള്‍ ആരോപിക്കുന്നു. സംഘടനാ സ്വാതന്ത്ര്യവും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയും തൊഴില്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്ന് നേതാക്കള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി തന്നെ മുന്നോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു.muthoot-black-money

സമരം ശക്തമായതോടെ ഇടപാടുകള്‍ കഴിഞ്ഞ മൂന്നുദിവസമായി പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന സ്ഥാപനത്തിന് ദിവസവും പലിശയും മുതലുമായി ലക്ഷങ്ങളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ആശങ്കയുമായി മാനേജ്മെന്റ് പരസ്യം നല്‍കിയതെന്നാണ് സൂചനകള്‍. ആരും വായ്പാ തിരിച്ചടവ് നടത്താതായതോടെ ഓണ്‍ലൈന്‍ വഴി വായ്പാ പലിശയും മുതലും അടയ്ക്കാമെന്ന് ചൂണ്ടിക്കാട്ടി ഇന്നത്തെ പരസ്യത്തില്‍ തന്നെ അറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണപണയവായ്പ്പ തിരിച്ചെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാത്തതും പണം നിക്ഷേപിച്ചവരുടെ ആശങ്കകളും മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് പത്രപരസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top