മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം.യുവനടനുൾപ്പെടെ 3 പേർ മരിച്ചു.ഒരാളുടെ നില ഗുരുതരം.നാലുപേർ ആശുപത്രിയിൽ

കൊച്ചി: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര് മരിച്ചു. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ. വാളകം സ്വദേശികളായ നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ.വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ലിതീഷ് (30), സാഗർ (19) ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അതിഥി തൊഴിലാളികൾ താമസിച്ചരുന്ന കെട്ടിടത്തിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂവറ്റുപുഴയിൽ വൈകുന്നേരം ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടം ഉണ്ടായപ്പോൾ സ്ഥലത്തുണ്ടായിരുന്നരും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂവാറ്റുപുഴ വാളകം സ്വദേശിയായ ബേസിൽ അഭിനയിക്കനുള്ള അതിയായ അഗ്രഹവുമായാണ് സിനിമാ രംഗത്തേക്ക് ചുവടുവെച്ചത്.

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും സിനിമയിലൂടെ നാട്ടിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ബേസിൽ. നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന ചിത്രം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. എന്നാൽ തീയറ്ററിൽ വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയെങ്കിലും ബേസിൽ കൂടുതൽ സിനിമാ രംഗത്ത് തുടരാനുള്ള ചർച്ചകളുമായി മുന്നോട്ടുപോകുകയായിരുന്നു.

Top