ജാഥക്ക് ആളുകൂടാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതെന്താണ് -എം.വി ഗോവിന്ദനെ പരിഹസിച്ച് കെ.എം ഷാജി .എം വി ഗോവിന്ദൻ ശരിയായ രീതിയിൽ അല്ല പ്രസംഗിച്ചത്.പൊതു പ്രവർത്തകർ മൈക്ക് ബാലൻസിങ് പഠിക്കണം-ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ.

കൊച്ചി :മാളയിൽ ജനകീയ പ്രതിരോധ ജാഥ വേദിയിൽ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജാഥക്ക് ആളുകൂടാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതിൽ എന്താണ് അർത്ഥമെന്നും ഷാജി ചോദിച്ചു. മൈക്ക് നല്ലതായതുകൊണ്ടാണ് ആളുകൾ ഒത്തുകൂടുന്നതെന്നാണ് ഗോവിന്ദൻ മാഷ് കരുതിയത്. മൈക്ക് നല്ലതായതുകൊണ്ടല്ല, മറിച്ച് പറയുന്നവനും അവന്‍റെ പാർട്ടിയും നല്ലതായതുകൊണ്ടാണ്.

പരിപാടിയിൽ ആരും പങ്കെടുക്കാത്തതിന്‍റെ പേരിൽ മൈക്ക് മോശമാണെന്ന് പറയുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോയെന്നും ഷാജി ചോദിച്ചു.ഇതോടെ പിണറായി വിജയന് ശേഷവും സി.പി.എമ്മിൽ ഒരു പോക്കിരിയുണ്ടെന്ന് വ്യക്തമായെന്നും ഷാജി പറഞ്ഞു. തൃശൂർ ജില്ലയിലെ ജനകീയ പ്രതിരോധ ജാഥയുടെ പര്യടനത്തിനിടെ മാളയിൽ നടന്ന സ്വീകരണത്തിലാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത്. “നിൻ്റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി?” എന്ന് ഗോവിന്ദൻ യുവാവിനോട് ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മൈക്ക് ഓപ്പറേറ്ററോടുള്ള ഗോവിന്ദന്‍റെ പെരുമാറ്റത്തെ വിമർശിച്ച് കെ.എം ഷാജി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച സംഭവം വേദനാജനകമെന്ന് തൃശ്ശൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ വ്യക്തമാക്കി.പൊതു വേദിയിൽ മൈക്ക് ഓപ്പറേറ്ററേ ശകാരിച്ചത് ശരിയായില്ല.എം വി ഗോവിന്ദൻ ശരിയായ രീതിയിൽ അല്ല പ്രസംഗിച്ചത്.വര്‍ഷങ്ങളോളം പരിചയ സമ്പത് ഉള്ള ആളാണ് മാളയിലെ മൈക്ക് ഓപ്പറേറ്റർ.ഇത്രയും ആളുകളുടെ മുന്നിൽ വച്ചു അപമാനിച്ചത് ശരിയായില്ല.സംഭവത്തിൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.

എം വി ഗോവിന്ദന്റെ പ്രതികരണം വിഷമം ഉണ്ടാക്കിയെന്നു മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞു.ശബ്ദം കുറഞ്ഞപ്പോൾ ഒന്ന് അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞുള്ളൂ.പൊതു പ്രവർത്തകർ മൈക്ക് ബാലൻസിങ് പഠിക്കണം.അതറിയാത്തതിന്‍റെ പ്രശ്നമാണ് മാളയിൽ സംഭവിച്ചത്.ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെടില്ല, അതൊക്കെ ഗോവിന്ദന് വിട്ടു കൊടുക്കുന്നു.മൈക്കിന് അറിയില്ല ഏതു പാർട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top