കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡിയും എം.വി രാഘവന്റെ മകനുമായ എം.വി നികേഷ് കുമാറിനെ അഴീക്കോട് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. എം വി നികേഷ്‌കുമാറുമായി ബന്ധപ്പെട്ട ് ഉയര്‍ന്ന വന്ന സാമ്പത്തീക തട്ടിപ്പുകളും കോണ്‍ഗ്രസിലെ ഉന്നതരുമായുള്ള ബന്ധവുമാണ് നികേഷ് കുമാറിനെതിരെ സിപിഎം അണികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച ഘടകം. അഞ്ച് ഡിവൈ എഫ് ഐ പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച കൂത്ത് പറമ്പ് വെടിവയ്പ്പിലെ ഓര്‍മകളും നികേഷ് കുമാറിനെതിരെ മണ്ഡലത്തില്‍ സിപിഎമ്മിന് പ്രതിരോധത്തിനിടയാക്കുന്നുണ്ട്.
ചാനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നികേഷ് കുമാറിനും ഭാര്യക്കുമെതിരെ കോടികളുടെ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ തൊടുപുഴ പോലീസ് നികേഷിനും ഭാര്യക്കുമെതിരെ സാമ്പത്തീക തട്ടിപ്പിന് കേസെടുക്കുകയും ചെയ്തു. കേസൊതുക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ മുന്നില്‍ നിന്നതും വാര്‍ത്തയായിരുന്നു.
മണ്ഡലം രൂപം കൊണ്ട കാലമുതല്‍ ശക്തരായ സിപിഎം നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ ഇറക്കുന്നത് ഉചിതമല്ലെന്നാണ് അണികളുടെ വിലിയരുത്തല്‍. മരണം വരെ സിപിഎമ്മിനെ എതിര്‍ത്ത എം.വി രാഘവന്റെ മകനെന്നതുമാണ് നികേഷിനെതിരെ തിരിയാന്‍ അണികളെ പ്രേരിപ്പിച്ചത്. പാര്‍ട്ടിവോട്ടില്‍ എംവി രാഘവന്റെ മകനെ നിയമസഭയിലേക്കയക്കുന്നത് രക്തസാക്ഷികളോട് ചെയ്യുന്ന വഞ്ചനയാണെന്നും അണികള്‍ പറയുന്നു. കനിയങ്കത്തിന് അഴിക്കോടെത്തുന്ന എം വി നികേഷ് കുമാറിന് സിപിഎം നല്‍കുന്ന സ്വീകരണം അത്ര മികച്ചതാകില്ല എന്നാണ് ഇതില്‍ നിന്ന് ലഭിക്കുന്ന സൂചന