തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനേയും സസ്‌പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തു. ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ എന്‍ പ്രശാന്ത് ഐപിഎസിനെ സസ്‌പെന്‍ഡ് ചെയ്തു.
ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. മഅഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യപ്രതികരണത്തിലാണ് എന്‍ പ്രശാന്തിനെതിരെ നടപടി. ഇരുവരും സര്‍വീസ് ചടങ്ങള്‍ ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് നടപടി.
സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കെ ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ഗോപാലകൃഷ്ണന്‍ ശ്രമിച്ചു എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഗോപാലകൃഷ്ണന്‍ നടത്തിയത് ഗുരുതര ചട്ടലംഘനമാണ്. ഫോണ്‍ ഹാക്ക് ചെയ്തു എന്നുള്ള വാദം തെറ്റാണ്. ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കുന്നതിന് മുന്‍പ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ മത ബോധമുണ്ടാക്കാനുള്ള ശ്രമമായിരുന്നു വാട്‌സാപ് ഗ്രൂപ്പെന്നും ഉത്തരവില്‍ പറയുന്നു.