വനിതാ സംവരണത്തിനെതിരെ നാഗാലാന്റില്‍ കലാപം; രണ്ട് മരണം, മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനും പ്രക്ഷോഭകര്‍ തീയിട്ടു

കൊഹിമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കിയതിനെതിരെ നാഗാലാന്റില്‍ ഗോത്രസംഘടനകള്‍ നടത്തുന്ന കലാപം കൂടുതല്‍ ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രകഷോഭം നടക്കുന്നത്. എന്നാല്‍ ഈ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ്. അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കിംവദന്തികളില്‍ വീണുപോകരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പ്രക്ഷോഭം ശക്തമാകുകയായിരുന്നു. പോലീസ് വെടിവെപ്പില്‍ രണ്ടു സമരാനുകൂലികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സമരക്കാര്‍ പലയിടത്തും അക്രമങ്ങള്‍ അഴിച്ചു വിട്ടു. തലസ്ഥാന നഗരമായ കൊഹിമയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനും പ്രക്ഷോഭകര്‍ തീയിട്ടു. കൊഹിമയിലെ നിരവധി സ്ഥാപനങ്ങളും സമരാനുകൂലികള്‍ അഗ്‌നിക്കിരയാക്കി. പ്രക്ഷോഭം ശക്തമായതിനെത്തുുടര്‍ന്ന് കൊഹിമയില്‍ സൈന്യത്തെ വിന്യസിച്ചു. പ്രദേശത്ത് കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ത്രീസംവരണം കൊണ്ടു വരുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371(എ) പ്രകാരം നാഗ ഗോത്രവിഭാഗങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചായിരുന്നു ഗോത്ര സംഘടനകള്‍ സമരം ആരംഭിച്ചത്. ഗോത്രാചരങ്ങള്‍ക്ക് വിരുദ്ധമാണ് സ്ത്രീകളെ അധികാര സ്ഥാനങ്ങളില്‍ കൊണ്ടുവരുന്നതെന്നും സമരക്കാര്‍ പറയുന്നു. നാഗാലാന്‍ഡ് ട്രൈബ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം നടന്നു വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോത്രസമിതിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഗുവാഹാട്ടി ഹൈക്കോടതി തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കേണ്ട ഇന്നലെ ജനക്കൂട്ടം വന്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. മുഖ്യമന്ത്രി ടി.ആര്‍ സീലിയാങിന്റെ ദിമാപുരിലെ സ്വകാര്യവസതി വളഞ്ഞ സമരക്കാരെ പിരിച്ചു വിടാനുള്ള പോലീസ് വെടിവെപ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. പ്രകേഷോഭത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഇന്നലെ വൈകിട്ട് നാലു മണിക്ക് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നായികുന്നു ഗോത്രവര്‍ഗ കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയിരുന്നത്. ഇത് തള്ളിയതോടെയാണ് മുഖ്യമന്ത്രിയുടെ വസതി വളയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടന്നത്.

Top