അതിജീവനം’പോരാളി നന്ദു മഹാദേവ അന്തരിച്ചു നന്ദു മഹാദേവ ഇനി വേദനയില്ലാത്ത ലോകത്തിൽ…

കോഴിക്കോട് :എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല, എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയമെന്ന് പറഞ്ഞ് അതിജീവനത്തിന്റെ രാജകുമാരൻ ഒടുവിൽ യാത്രയായി. കാന്‍സര്‍ അതിജീവനപോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കവെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു.

സമൂഹമാധ്യമങ്ങളിലെ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു നന്ദു. ജീവിതത്തിന്റെ ഒരുനിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു നന്ദു മഹാദേവ. കാൻസറിനെ സധൈര്യം നേരിട്ട് പു‍ഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേർ കാണില്ല. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യൽ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നയാളായിരുന്നു നന്ദു.നന്ദു ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താൻ സ്നേഹത്തോടെ പ്രാർഥിക്കുന്ന നിരവധി പേരെ ദുഃഖത്തിലാഴ്ത്തിയാണ് ഈ ചെറുപ്പക്കാരൻ യാത്രയായത്. അർബുദം കരളിനെയും ബാധിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ നന്ദു ഫെയ്സുബുക്കിൽ കുറിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top