ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ വാര്‍ത്ത നല്‍കിയ നാരദ ന്യൂസ് സിഇഒ മാത്യൂ സാമുവലിനെ കഴിഞ്ഞദവസം ദില്ലി വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കൊല്‍ക്കത്ത പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ വിട്ടയച്ചു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ മാത്യുവിനെ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ഐപിഎസ് ഉദ്യോഗസ്ഥനും കൈക്കൂലി വാങ്ങുന്ന ഒളിക്യാമറ ഒപ്പറേഷനുമായി ബന്ധപ്പെട്ട കേസിലാണ് മാത്യുവിനെ അറസ്റ്റഅ ചെയ്യുന്നത്. ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. രണ്ട് ലുക്ക് ഔട്ട് നോട്ടീസുകളാണ് കേസിന്റെ ഭാഗമായി കൊല്‍ക്കത്ത പോലീസ് പുറപ്പെടുവിച്ചിരുന്നത്.
കേസിന്റെ അടുത്തവാദം ഓഗസ്റ്റ് 19ന് കേള്‍ക്കുന്നതാണ്. കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാത്യു സാമുവലിനെതിരെ കേസെടുത്തത്.