മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും കുടുങ്ങും? മുന്‍ ചീഫ് സെക്രട്ടറിയെ സെക്‌സ് ബ്ലാക്ക്‌മെയില്‍ ചെയ്തു: വ്യാജ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും മാത്യു സാമുവലിനും എതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഐ.എ.എസ് ഉന്നത ഉദ്യോഗസ്ഥരേയും,മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫിനേയും സെക്‌സ് ട്രാപ്പില്‍ കുടുക്കി ഭരണ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഡി.ജി.പിക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്കിയത്. നാരദ ഓണ്‍ലൈന്‍ ന്യുസും അതിലെ ചീഫ് എഡിറ്റര്‍ മാത്യു സാമുവലും ഡയറക്ടര്‍ ആയ വനിതയും സ്റ്റാഫും ചേര്‍ന്ന് ഉന്നതരെ ലൈംഗീക ബന്ധത്തില്‍ കുരുക്കി അവരില്‍ നിന്നും പണം കൈപറ്റാന്‍ ബ്‌ളാക്ക്‌മെയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തി എന്നാണ് പരാതി. മുന്‍ ചീഫ് സിക്രട്ടറി ജിജി തോംസണ്‍, മുന്‍ കെ.ടി.ഡി.സി ഡയര്‍ക്ടര്‍ ഇപ്പോള്‍ ന്യൂന പക്ഷ കമ്മീഷന്‍ ഡയറക്ടറും ആയ പാഷ എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരെ സെക്‌സ് ട്രാപ്പില്‍ കുടുക്കുന്നതാണ് വീഡിയോ.

മാത്യു സാമുവല്‍ വനിതാ സ്റ്റാഫിനെ സെക്‌സ് കാര്യങ്ങള്‍ക്കായി ഇവരുടെ അടുത്തേക്ക് പറഞ്ഞയക്കുകയും, പെണ്‍കുട്ടി അവരുമായി ഓഫീസിലും, പുറത്തും, വീട്ടിലും, ഹോട്ടലിലും വയ്ച്ച് സല്ലാപത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഓഡിയോ ഒളിക്യാമറകള്‍ വയ്ച്ച് റെക്കോഡ് ചെയ്ത് മാധ്യമ പ്രവര്‍ത്തകയായ പെണ്‍കുട്ടി മുന്‍ തെഹല്ക്ക എഡിറ്റര്‍ കൂടിയായ മാത്യു സാമുവലിന് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ ഉപയോഗിച്ച് ജിജി തോംസണ്‍ ഐ.എ.എസിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം സമാഹരിച്ചെന്നുള്ള റിപ്പോര്‍ട്ടുകളും പരാതിയും 2016 ല്‍ തന്നെ പുറത്തു വന്നിരുന്നു. അന്ന് അന്യോഷണത്തിനു നിര്‍ദേശിച്ച പോലീസ് ഉന്നത മേധാവിയെ അന്നത്തെ മുഖ്യമന്ത്രിയുടെ അറിവോടെ ഒതുക്കുകയായിരുന്നു എന്നും ആരോപണം ഉണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മറ്റ് പല ഉന്നതരായ മന്ത്രിമാരുടേയും മറ്റ് ഓഫീസര്‍മാരേയും ഹണി ട്രാപ്പില്‍ കുടുക്കി നിയമവിരുദ്ധ കരാറുകളും ഡീലുകളും നടത്തുകയും ഹണിട്രാപ് നടത്തി അതിലൂടെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണാപഹരണം നടത്തി എന്നും ആരോപണം ഉയര്‍ന്നിരുന്നു. ജിജി തോംസണില്‍ നിന്നും നിന്നും 20 കോടി രൂപ ആവശ്യപ്പെടുകയും 5.5 കോടിക്ക് വിഷയം ഒത്തുതീര്‍ക്കുകയുമായിരുന്നു എന്നാണ് അന്ന് ഡിജിപിയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്.

പെണ്‍കുട്ടിയെ കൊണ്ട് റെക്കോഡ് ചെയ്ത സെക്‌സ് സല്ലാപത്തിന്റെ വീഡിയോ പണം വാങ്ങി മാത്യു സാമുവേല്‍ മുക്കുകയായിരുന്നുവെന്ന് മുന്‍ ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്കിയതും ഇന്ത്യന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ഓണേഴ്‌സ് ആന്റ് ജേണലിസ്റ്റ് യൂണിയനായിരുന്നു. ചെയര്‍മാന്‍ അഡ്വ. വിന്‍സ് മാത്യു, ജനറല്‍ സിക്രട്ടറി അഡ്വ. സിബി മാത്യുവുമാണ് പരാതികള്‍ നല്കിയത്. വീഡിയോകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ഒരുക്കമാണെന്നും ഇവര്‍ വ്യക്തമാക്കിയുട്ടുണ്ട്.

എന്നാല്‍ അന്വേഷണം പ്രഹസനമായി നടത്തിയാല്‍ വീഡിയോ പുറത്തുവിടുമെന്നും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ലൈവായി പ്രദര്‍ശിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് പരാതിക്കാര്‍. കൂടാതെ മുന്‍ ആഭ്യന്തിര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മകളുടെ കല്യാണത്തിന് സ്വര്‍ണ്ണം സമ്മാനമായി വാങ്ങിയതിന്റെ തെളിവുകള്‍ വെച്ച് മാത്യു സാമുവല്‍ മന്ത്രിയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തായിരുന്നു.

മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌പെഷ്യല്‍ ചുമതല വഹിക്കുന്ന എം.ശിവശങ്കര്‍ ഐ.എ.എസ് ആണ് അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കിയത്. അന്വേഷണം വ്യക്തമായി നടന്നാല്‍ കൂടുതല്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും മന്ത്രിമാരുടെ സ്റ്റാഫും നിരവധി അഴിമതിക്കേസിലും നിയമവിരുദ്ധ കരാറുകളും ഡീലുകളും വന്‍ അഴിമതിയുടെ തെളിവുകളും പുറത്തു വരും .അന്വേഷണം ശരിയായ വിധത്തില്‍ നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരാതിക്കാര്‍.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌പെഷ്യല്‍ ചുമതല വഹിക്കുന്ന എം.ശിവശങ്കര്‍ ഐ.എ.എസ് ആണ് അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കിയത്.

പരാതിയുടെ പ്രധാന ഭാഗം

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വ്യാപകമായി അഴിമതിയും നിയമ ലംഘനങ്ങളും നടന്നിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഇന്ത്യയിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അങ്ങയുടെ ശ്രദ്ധയില്‍ ഇതിനകം എത്തിയിട്ടുണ്ടാകും എന്നു കരുതുന്നു.

കേരള സംസ്ഥാനത്തു നടന്ന അതി ഗുരുതരമായ ക്രിമിനല്‍ ഗൂഡാലോചനയും ഭരണ-നിയമ സംവിധാനങ്ങളേയും അധികാരികളേയും ഹൈജാക്ക് ചെയ്ത് വെല്ലുവിളിച്ച് ഒരു സംസ്ഥാനത്തെ മൊത്തത്തില്‍ ‘കൊള്ളയടിക്കുന്ന തരത്തിലുള്ള ഗൂഡാലോചനയും ക്രിമിനല്‍ പ്രവര്‍ത്തികളും നടന്നിരിക്കുന്നു.ഇത് ഞെട്ടിക്കുന്നതും നിയമ വാഴ്ച്ചയുടെ തകര്‍ച്ചയും വെളിപ്പെടുകയാണ്. ഹണി ട്രാപ്പിലൂടെ നാരദ ഓണ്‍ലൈന്‍ ന്യുസും അതിലെ ചീഫ് മാത്യു സാമുവലും ഡയറക്ടര്‍ ആയ വനിതയും സ്റ്റാഫും ചെയ്തിരിക്കുന്നത് ‘ക്രിമനിലസം ആണ് .ഇവരുടെ പ്രവര്‍ത്തികള്‍ നഗ്‌നമായ നിയമ ലംഘനവുമാണ്. ഇവര്‍ പല ഉന്നതരേയും സെക്‌സ് ട്രാപ്പില്‍ പെടുത്തി സംസ്ഥാനത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നതാണ് പുറത്ത് വന്നിരിക്കുന്നത് .ഇതു ഭീതികരമാണ് .

‘കേരള സംസ്ഥാനത്തിലെ എക്‌സിക്യുട്ടീവ് ഭരണാധികാരികളെ വ്യക്തമായ ക്രിമിനല്‍ ഇന്റെന്‍ഷനോടെ ‘ഹൈജാക്ക് ചെയ്യുകയും അതിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി ‘ലൈംഗിക ട്രാപ്പില്‍ കുടുക്കി എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത് .സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ ‘വ്യക്തമായ പ്‌ളാനും പദ്ധതിയും നടപ്പിലാക്കുന്ന ഓഡിയോ രേഖകള്‍ പുറത്തു വന്നിരിക്കുന്നു .കേരളത്തെ തന്നെ കൊള്ളയടിക്കുക എന്ന വ്യക്തമായ ‘ക്രിമിനല്‍ ഗൂഡാലോചന നടന്നിരിക്കുന്നു .അതിലൂടെ ഒരുപാട് സാമ്പത്തിക ലാഭവും -പല നിയമവിരുദ്ധ പദ്ധതികളും ,നിയമനങ്ങളും ,പ്രൊജക്ടുകളും നടന്നിരിക്കുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നു.

ഇവരുടെ ട്രാപ്പില്‍ വീണത് കേരളം എന്ന സംസ്ഥാനമാണ് .പല ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും അവരുടെ സ്റ്റാഫും ,മന്ത്രിമാരുടെ സ്റ്റാഫും മറ്റു പലരും ആണെന്നും പുറത്തു വരുന്ന തെളിവുകളിലൂടെ മനസിലാക്കാന്‍ കഴിയുന്നു. ഈ ഗൂഡാലോചനയില്‍ പെട്ട് ഇവരുടെ ഇരകളും ‘അതുപോലെ തന്നെ ഇവരൊടൊപ്പം ചേര്‍ന്നവരും ‘വന്‍ അഴിമതിയും നടത്തിയിരിക്കുന്നു. മന്ത്രിമാരും സ്റ്റാഫും ബന്ധപ്പെട്ടവരും ഒന്നിച്ച് ക്രമരഹിതവും നിയമ വിരുദ്ധവുമായ പ്രവര്‍ത്തികളും പ്രൊജക്ടുകളും നിയമനങ്ങളും നടന്നിട്ടിണ്ടോ എന്നറിയാന്‍ വിജിലന്‍സ് അന്വേഷണവും ആവശ്യമാണ്. ആയതിനാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉന്നത പോലീസ് അധികാരികളെ നേരിട്ട് അന്വേഷണത്തിനായി നിയമിക്കണം .

Top