നാറാത്ത് ആയുധ പരിശീലനക്കേസില്‍ 21 പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു

കൊച്ചി : നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും 5,000 രൂപ പിഴയും എന്‍ഐഎ പ്രത്യേക കോടതി വിധിച്ചു. രണ്ട് മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധികതടവ് അനുഭവിക്കേണ്ടി വരും. കേസില്‍ 21 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു. 22ാം പ്രതി കമറുദ്ദീനെയാണ് വെറുതെവിട്ടത്. തീവ്രവാദ കേസുകളില്‍ പ്രതികളോട് യാതൊരു പരിഗണനയും പാടില്ലെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ പ്രായവും വിദ്യാര്‍ഥികളാണെന്ന കാര്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു. ശിക്ഷാവിധി 11.30നുണ്ടാകും.
നാറാത്ത് പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ പ്രത്യേക എന്‍.ഐ.എ കോടതിയാണ് വിധി പറയുന്നത്. കേസില്‍ 22 പ്രതികളാണ് ഉണ്ടായിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന , മതവിഭാഗങ്ങള്‍ക്കിടിയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
2013 ഏപ്രില്‍ 23 നായിരുന്നു നാറാത്തെ ആളെഴിഞ്ഞ കെട്ടിടത്തില്‍ നിന്നും ആയുധ പരിശീലനത്തിലേര്‍പ്പെട്ടവരെ പിടികൂടിയത്. ഇവരില്‍ നിന്നും വടിവാള്‍, വെടിയുണ്ട , വെടിമരുന്ന്, നാടന്‍ബോംബ്, പെട്രോളിയം ബോംബ് ഉണ്ടാക്കുന്നതിനുള്ള വസ്തുക്കളും പിടികൂടിയിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എന്‍.ഐ.എയെ ഏല്‍പിക്കുകയായിരുന്നു.  രണ്ടു മാസം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 62 പേരുടെ സാക്ഷിപ്പട്ടികയാണ് എന്‍ഐഎ സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് അന്തിമ വാദം പൂര്‍ത്തിയാക്കിയത്.  ഈ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.     കഴിഞ്ഞ നവംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

Top