
ന്യുഡൽഹി: ഇന്ത്യ ഭരിച്ചവരിൽ ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിര എന്നായിരുന്നു ഇതുവരെയുള്ള വാഴ്ത്തുകൾ .എന്നാൽ ഇന്ദിരയെയും നെഹ്രുവിനെയും കടത്തി വെട്ടി നരേന്ദ്ര മോദി സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ പ്രധാനമന്ത്രിയായിരിക്കയാണ് .പൊതുജനാഭിപ്രായത്തിൽ നരേന്ദ്ര മോദിക്ക് 71 ശതമാനം മുൻതൂക്കം കിട്ടിയിരിക്കയാണ് .
തലകുനിച്ചു നിന്ന രാജ്യത്തെ നട്ടെല്ലുയർത്തി നിൽക്കാൻ പ്രാപ്തനാക്കിയ ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രിക്ക് രാജ്യത്തെ ജനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. ശക്തനായ ഭരണാധികാരിക്ക് മാത്രമേ രാജ്യത്തിന് വേണ്ടി കടുത്ത തീരുമാനങ്ങൾ എടുക്കാൻ സാധിക്കു.
മോദി സർക്കാർ അധികാരത്തിലേറിയ ആദ്യത്തെ തീരുമാനമെയിരുന്നു നോട്ട് നിരോധനം. രാജ്യം അടിമുടി വിറങ്ങലിച്ചു പോയ പ്രഖ്യാപനത്തെ നേരിടാൻ നരേന്ദ്ര മോദിയെന്ന ധൈര്യശാലിയായ പ്രധാനമന്ത്രിക്ക് തെല്ലും ഭയമില്ലായിരുന്നു. തീവ്രവാദവും , കള്ളപ്പണവും മൂലം മനസമാധാനം നഷ്ടപ്പെട്ട ഇന്ത്യയുടെ ഭാവിയെ ഒറ്റ രാത്രികൊണ്ട് മാറ്റി മറിക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്ന് ജനങ്ങൾ പറയുന്നു.
രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന പല വെല്ലുവിളികളെയും അദ്ദേഹം ചങ്കുറപ്പോടെ നേരിട്ടു. ഭാവി ഇന്ത്യയുടെ വ്യക്തമായ രൂപ രേഖ ഒരുക്കി വെച്ചതിന് ശേഷം അത് നടപ്പിലാക്കുവാനുള്ള ശക്തമായ തീരുമാനങ്ങൾ അദ്ദേഹം എടുത്തു. 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിൽ ഭീകരവാദികൾ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ ഇന്ത്യയുടെ 43 ധീര ജവാന്മാർ വീര മൃത്യു വരിച്ചിരുന്നു.
ദിവസങ്ങൾക്ക് ശേഷം മഹാരാഷ്‌ട്രയിലെ ഒരു പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. നമ്മുടെ ഹൃദയത്തിൽ തുളച്ചു കയറിയ ഓരോ കണ്ണീരിനും രാജ്യം പ്രതികാരം ചെയ്യും. കാട്ടു തീ പോലെ പടർന്ന് പന്തലിച്ച ആ പ്രഖ്യാപനത്തിന്റെ പരിസമാപ്തിക്കു വേണ്ടി രാജ്യം കാത്തിരിക്കുവാൻ തുടങ്ങുകയായിരുന്നു. ഓരോ രാത്രിയിലും ഉറക്കം നഷ്ടപ്പെട്ട് പ്രതികാരം ചെയ്യാനുറച്ച ഇന്ത്യ പാകിസ്താനിൽ കിലോമീറ്ററുകൾ കടന്ന് ചെന്ന് ഉറിയിലെ 300 ഓളം ഭീകരർക്കുമേൽ പടർന്നു പിടിക്കുന്ന തീഗോളമായി മാറുകയായിരുന്നു.
ആത്മാഭിമാനത്തെ നൊമ്പരപ്പെടുത്തുന്ന ഏതു വെല്ലുവിളികളെയും ഏറ്റെടുക്കാൻ നമ്മുടെ സൈന്യത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അതിന് പിറകിൽ നരേന്ദ്ര മോദിയെന്ന ചങ്കുറപ്പുള്ള അതികായനായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സംരക്ഷണം അവർക്കു ലഭിച്ചത് കൊണ്ടാണ്.
രാജ്യ സംരക്ഷണത്തിനായി ഉറച്ച തീരുമാനങ്ങൾ എടുക്കാനും അതിൽ നിലയുറയ്‌ക്കാനും കഴിയുന്ന മോദിയുടെ പ്രവചനാതീതമായ പ്രവർത്തനത്തെ ഇന്ത്യൻ ജനത വിശ്വാസത്തിലെടുത്തതിന്റെ പ്രതീകമാണ് അദ്ദേഹം ഓരോ നിമിഷവും മുൻ നിരയിലേക്ക് ചുവടു വെച്ച് കയറുന്നതിന് കാരണം. കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞതുൾപ്പെടെ വിപ്ലവം സൃഷ്ട്ടിക്കുന്ന നിരവധി തീരുമാനങ്ങൾ അദ്ദേഹം കൈക്കൊണ്ടു.
രാജ്യ താല്പര്യം മുന്നിൽ കണ്ടെടുക്കുന്ന തീരുമാനങ്ങൾക്ക് പിറകിൽ ജനങ്ങൾ അണിനിരക്കാൻ തുടങ്ങിയതോടെ നരേന്ദ്ര മോദിയിൽ വിശ്വാസം വർധിച്ചു. സാധാരക്കാരുടെ ശബ്ദമായി മാറി വികസനവും , രാജ്യ പുരോഗതിയും നടപ്പിലാക്കാൻ നിരവധി പദ്ധതികൾ അദ്ദേഹം രൂപികരിച്ചു. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ , വീട്, വിദ്യാഭ്യാസം , സാമ്പത്തികം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം ഇന്ത്യയുടെ ഗ്രാമീണരുടെ ഒപ്പം ചേർന്ന് പ്രവർത്തിച്ചു.
ഒരുകാലത്ത് രാജ്യാതിർത്തികൾ കടന്ന് ആക്രമണം നടത്തിയിരുന്ന ഭീകരവാദികൾക്ക് ഇന്ത്യയുടെ അതിർത്തികൾ തൊടാൻ ഭയക്കുന്ന സാഹചര്യത്തിലേക്ക് നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയുടെ നേതൃപാടവം കാരണമായി എന്നും ജനാഭിപ്രായത്തിൽ പറയുന്നു.